ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങി അഫ്ഗാന്റെ മുഹമ്മദ് നബി

By Web TeamFirst Published Sep 5, 2019, 7:07 PM IST
Highlights

നബിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2015ലെ ഏകദിന ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാന്‍ വരവറയിച്ചപ്പോള്‍ നബിയായിരുന്നു നായകന്‍.

ചിറ്റഗോങ്: അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് നബി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 34 കാരനായ നബി വ്യക്തമാക്കി.

നബിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2015ലെ ഏകദിന ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാന്‍ വരവറയിച്ചപ്പോള്‍ നബിയായിരുന്നു നായകന്‍. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റിന് മുമ്പ് ഇന്ത്യക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും ഓരോ ടെസ്റ്റിലും നബി കളിച്ചിട്ടുണ്ട്. 25 റണ്‍സും നാലു വിക്കറ്റുമാണ് ഓഫ് സ്പിന്നറായ നബിയുടെ ടെസ്റ്റിലെ ഇതുവരെയുള്ള നേട്ടം.

ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിവസത്തിനുശേഷമാണ് അഫ്ഗാന്‍ മാനേജര്‍ നബിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഏഴാമനായി ക്രീസിലെത്തിയ നബി മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ലാത്ത അഫ്ഗാനിസ്ഥാന്‍ ഈ വര്‍ഷം അവസാനം ഡെറാഡൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് ഇനി ടെസ്റ്റ് കളിക്കുക.

click me!