പാകിസ്ഥാന് പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റൻ, വാര്‍ഷിക കരാറില്‍ ഷഹീന്‍ അഫ്രീദിയെ തരം താഴ്ത്തി; ഫഖര്‍ സമന് കരാറില്ല

Published : Oct 28, 2024, 08:06 AM ISTUpdated : Oct 28, 2024, 08:09 AM IST
പാകിസ്ഥാന് പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റൻ, വാര്‍ഷിക കരാറില്‍ ഷഹീന്‍ അഫ്രീദിയെ തരം താഴ്ത്തി; ഫഖര്‍ സമന് കരാറില്ല

Synopsis

ഓസ്ട്രേലിയക്കും സിംബാബാ്‌വെക്കും എതിരായ പരമ്പരക്ക് തൊട്ടു മുമ്പാണ് പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തെരഞ്ഞെടുത്തിരിക്കുന്നത്.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ കളിക്കാർക്കുള്ള വാര്‍ഷിക കരാറുകളും പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനെയും പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ പുതിയ ഏകദി-ടി20 ടീം നായകന്‍. ആഗ സല്‍മാനെ റിസ്‌വാന് കീഴില്‍ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്.

ഓസ്ട്രേലിയക്കും സിംബാബാ്‌വെക്കും എതിരായ പരമ്പരക്ക് തൊട്ടു മുമ്പാണ് പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തെരഞ്ഞെടുത്തിരിക്കുന്നത്. ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതല്ലെന്നും അദ്ദേഹം സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതാണെന്നും പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി പഞ്ഞു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറുന്നതെന്ന് ബാബര്‍ അറിയിച്ചിരുന്നവെന്നും നഖ്‌വി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും സഞ്ജു തന്നെ ഓപ്പണര്‍, മധ്യനിരിയില്‍ അഴിച്ചുപണി; ഇന്ത്യയുടെ സാധ്യതാ ടീം

പാകിസ്ഥാനുവേണ്ടി 74 ഏകദിനങ്ങളിലും 102 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള റിസ്‌വാന്  ഏകദിനത്തില്‍ 40.15ഉം
ടി20 ക്രിക്കറ്റില്‍ 48. 72 ഉം ബാറ്റിംഗ് ശരാശരിയുണ്ട്. ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം നാലു മുതല്‍ തുടങ്ങുന്ന ഏകദിന, ടി20 പരമ്പരകളിലാകും റിസ്‌വാന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം. നവംബര്‍ 24 മുതലാണ് സിംബാബ്‌വെക്കെതിരായ പരമ്പര.

അതിനിടെ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകളും പാക് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയ സമയത്ത് ബാബറിനെ പിന്തുണച്ച് ട്വീറ്റിട്ട ഫഖര്‍ സമന്‍ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായപ്പോൾ ഷഹീന്‍ അഫ്രീദിയെ എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ആദ്യമായാണ് ഫഖറിന് വാര്‍ഷിക കരാര്‍ നിഷേധിക്കുന്നത്. ഫഖറിന് പുറമെ ഇമാമുള്‍ ഹഖ്, മുഹമ്മദ് നവാസ്, ഇമാദ് വാസിം, ഫഹീം അഷ്റഫ്, ഹസന്‍ അലി, ഇഫ്തീഖര്‍ അഹമ്മദ്, എന്നിവരും വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായി. ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡില്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും മാത്രമാണുള്ളത്. പാകിസ്ഥാന്‍ ടെസ്റ്റ് ടീം നായകനായ ഷാന്‍ മസൂദും ഷഹീന്‍ അഫ്രീദിക്കൊപ്പം ബി കാറ്റഗറിയിലാണ്. നസീം ഷായാണ് ബി കാറ്റഗറിയിലുള്ള മറ്റൊരു താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡയ്ക്ക് 286 റണ്‍സ് വിജയം
അണ്ടര്‍ 19 ഏഷ്യാ കപ്പ്: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം