ടീം ഇന്ത്യയെ തളര്‍ത്താനാവില്ല! വന്‍ തിരിച്ചുവരവ് നടത്താന്‍ മുഹമ്മദ് ഷമി; ബംഗ്ലാദേശിനെതിരെ കളിച്ചേക്കും

Published : Aug 13, 2024, 07:12 PM IST
ടീം ഇന്ത്യയെ തളര്‍ത്താനാവില്ല! വന്‍ തിരിച്ചുവരവ് നടത്താന്‍ മുഹമ്മദ് ഷമി; ബംഗ്ലാദേശിനെതിരെ കളിച്ചേക്കും

Synopsis

ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായ ഷമി ഇപ്പോള്‍ തിരിച്ചുവരവിലാണ്. പരിശീലനം ആരംഭിച്ച ഷമി ഇപ്പോള്‍ എന്‍സിഎയിലാണ്.

ലഖ്‌നൗ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി തിരികെയത്തുന്നു. സെപ്റ്റംബറില്‍ ബംഗ്ലദേശിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി ടീമിലെത്തുമെന്നാണ് സൂചന. പരിക്കിന് തുടര്‍ന്ന് കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കണങ്കിലിന് പരിക്കേറ്റ് ഷമി കളത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ താരം മാസങ്ങളോളം വിശ്രമത്തിലുമായിരുന്നു. ലോകകപ്പിലാവട്ടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ഷമിയായിരുന്നു. 

ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായ ഷമി ഇപ്പോള്‍ തിരിച്ചുവരവിലാണ്. പരിശീലനം ആരംഭിച്ച ഷമി ഇപ്പോള്‍ എന്‍സിഎയിലാണ്. സെപ്റ്റരംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ ഒരു മത്സരമെങ്കിലും ഷമി കളിച്ചേക്കും. ഷമിയുടെ വരവ് ഇന്ത്യയുടെ ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കരുത്താകും. കഴിഞ്ഞ മാസം ബോളിങ് പുനരാരംഭിച്ച ഷമി താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് സൈബറിടത്ത് പ്രഖ്യാപിച്ചിരുന്നു. ബോളിങ്ങിനൊപ്പം ബാറ്റിങ് പരിശീലനത്തിന്റെ വീഡിയോയും താരം പങ്കുവച്ചു.

'വിരമിക്കാന്‍ സമയമായെന്ന്' ലാബുഷെയ്ന്‍; ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഹൃദയം തകർത്ത ബാറ്റ് ഉപേക്ഷിച്ച് ഓസീസ് താരം

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ പുറപ്പെടുന്നതിന് മുമ്പ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമി വേഗം തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. ബംഗ്ലാദേശുമായി രണ്ടു ടെസ്റ്റുകളും മൂന്നു ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കരുത്താവും ഷമിയുടെ തിരിച്ചുവരവെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഷമിക്കൊപ്പം ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ പറഞ്ഞിരുന്നു.

കൂടാതെ ടീമിലേക്ക് പേസര്‍മാരുടെ പേരുകള്‍ അദ്ദേഹം പറയുന്നുമുണ്ട്. ''ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. ഹാട്രിക് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. മാത്രമല്ല അര്‍ഷ്ദീപ് സിംഗ്, മായങ്ക്  യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇടങ്കയ്യാന്‍ അര്‍ഷ്ദീപിന് തിളങ്ങാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മായങ്കിന്റെ പേസ് ഓസ്ട്രേലിയയെ വിറപ്പിക്കും.'' ജാഫര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം