കൗണ്ടി അരങ്ങേറ്റത്തില്‍ വിക്കറ്റ് വേട്ടയുമായി മുഹമ്മദ് സിറാജ്

By Gopala krishnanFirst Published Sep 14, 2022, 6:55 PM IST
Highlights

സോമര്‍സെറ്റിനെ 219ന് പുറത്താക്കിയെങ്കിലും വാര്‍വിക്‌ഷെയറിനും ബാറ്റിംഗില്‍ തിളങ്ങനായില്ല.നാലു വിക്കറ്റ് വീഴ്ത്തിയ ജാക് ബ്രൂക്സിന് മുന്നില്‍ മുട്ടുമടക്കിയ വാര്‍വിക്‌ഷെയര്‍ ഒന്നാം ഇന്നിംഗ്സില്‍ 196 റണ്‍സിന് പുറത്തായി. ജയന്ത് യാദവ് 29ഉം സിറാജ് 21 ഉം റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ വിക്കറ്റ് വേട്ടയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സെമര്‍സെറ്റിനെതിരെ വാര്‍വിക്‌ഷെയറിനായി അരങ്ങേറിയ സിറാജ് 24 ഓവറില്‍ 82 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. സിറാജിന്‍റെ ബൗളിംഗ് മികവില്‍ സോമര്‍സെറ്റിനെ വാര്‍വിക്‌ഷെയര്‍ ഒന്നാം ഇന്നിംഗ്സില്‍ 219 റണ്‍സിന് പുറത്താക്കി.

പാക് താരം ഇമാമുള്‍ ഹഖിനെ പുറത്താക്കി വിക്കറ്റ് വേട്ട തുടങ്ങിയ സിറാജ്, ജോര്‍ജ് ബാര്‍ലെറ്റ്, ജെയിസ് റ്യൂ, ല്യൂയിസ് ഗ്രിഗറി, ജോഷ് ഡേവി എന്നിവരെ പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് തികച്ചത്. വാര്‍വിക്‌ഷെയറിനായി കളിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ ജയന്ത് യാദവ് ഒരു വിക്കറ്റെടുത്തു.

𝗠𝗼𝗵𝗮𝗺𝗺𝗲𝗱 𝗦𝗶𝗿𝗮𝗷 - 5️⃣/8️⃣2️⃣

A great start to his debut. ⭐

🐻 | pic.twitter.com/ZbsMdmfc7A

— Warwickshire CCC 🏏 (@WarwickshireCCC)

സോമര്‍സെറ്റിനെ 219ന് പുറത്താക്കിയെങ്കിലും വാര്‍വിക്‌ഷെയറിനും ബാറ്റിംഗില്‍ തിളങ്ങനായില്ല.നാലു വിക്കറ്റ് വീഴ്ത്തിയ ജാക് ബ്രൂക്സിന് മുന്നില്‍ മുട്ടുമടക്കിയ വാര്‍വിക്‌ഷെയര്‍ ഒന്നാം ഇന്നിംഗ്സില്‍ 196 റണ്‍സിന് പുറത്തായി. ജയന്ത് യാദവ് 29ഉം സിറാജ് 21 ഉം റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.

ആസിഫ് അലിയുടെ ക്യാച്ച് വിട്ട രാത്രി അര്‍ഷ്‌ദീപ് സിംഗ് ഉറങ്ങിയില്ല; വെളിപ്പെടുത്തല്‍

23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ സോമര്‍സെറ്റ് ഓപ്പണര്‍ ഇമാമുള്‍ ഹഖിനെ രണ്ടാം ഇന്നിംഗ്സിലും പൂജ്യത്തിന് മടക്കി സിറാജ് കരുത്തുകാട്ടി. കേസി ആള്‍ഡ്രിഡ്ജിനെ ജയന്ത് യാദവും വീഴ്ത്തിയതോടെ രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ സോമര്‍സെറ്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതിരുന്ന മുഹമ്മദ് സിറാജിനെ പിന്നീട് ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും മുഹമ്മദ് സിറാജിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് സിറാജ് ഇന്ത്യക്കായി പന്തെറിയുന്നത്.

ഐപിഎല്‍: ജയവര്‍ധനെക്ക് പുതിയ ചുമതല, പകരം പരീശിലകനെ തേടി മുംബൈ ഇന്ത്യന്‍സ്

click me!