
ബറോഡ: സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള പ്രമുഖ താരങ്ങൾ കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടിനൊപ്പം നിൽക്കുമ്പോൾ ശക്തമായ വിയോജിപ്പിന്‍റെ സ്വരവും ക്രിക്കറ്റ് ലോകത്തുണ്ട്. സന്ദീപ് ശർമ്മ, മനോജ് തിവാരി, ഇർഫാൻ പഠാൻ തുടങ്ങിയവർ വിജയോജിപ്പുമായി രംഗത്തെത്തി.
എല്ലാം സ്വകാര്യ പ്രശ്നങ്ങൾ ആയതിനാൽ മറ്റുള്ളവരുടെ യാതൊരു പ്രശ്നത്തിലും ആരും ഇടപെടേണ്ടതില്ല എന്നായിരുന്നു ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസറായ സന്ദീപ് ശർമ്മയുടെ ട്വീറ്റ്. എന്നാൽ അൽപസമയത്തിന് ശേഷം സന്ദീപ് ട്വീറ്റ് പിൻവലിച്ചു.
പ്രമുഖ താരങ്ങളെ പരോക്ഷമായി വിമർശിച്ച മനോജ് തിവാരി രംഗത്തെത്തി. കുട്ടിയായിരുന്നപ്പോള്‍ പാവകളി കാണാന്‍ കഴിയാതിരുന്ന തനിക്ക് 35 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായി പാവകളി കാണാന്‍ പറ്റിയ എന്ന് ട്വീറ്റ് ചെയ്തു.
അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജൻ പൊലീസുകാരനാൽ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാർ ശക്തമായി പ്രതികരിച്ചു എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!