
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ നായകനായി 200 മത്സരം പൂര്‍ത്തിയാക്കിയ ധോണിക്ക് ടീം മാനേജ്‌മെന്റിന്റെ ആദരം. മത്സരത്തിന് മുന്‍പ് ടീം ഉടമ എന്‍ ശ്രീനിവാസന്‍ മൊമന്റോ ധോണിക്ക് കൈമാറി. ചടങ്ങില്‍ ചെന്നൈ താരങ്ങളെല്ലാം പങ്കെടുത്തു. ധോണിക്ക് കീഴിലെ 200 മത്സരങ്ങലില്‍ 120ലും സിഎസ്‌കെ ജയിച്ചു. 79 തോല്‍വി. ഒരുകളി ഉപേക്ഷിച്ചു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ നാല് തവണ ഐപിഎല്‍ ചാംപ്യന്‍മാരായി.
11 സീസണിലും പ്ലേ ഓഫില്‍ കളിച്ചു. കഴി ഞ്ഞ സീസണിന്റെ തുടക്കത്തില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ടീം തുടര്‍ തിരിച്ചടി നേരിട്ടപ്പോള്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുക്കുക ആയിരുന്നു. എന്നാല്‍ ഇത്തരം നേട്ടങ്ങളില്‍ കാര്യമില്ലെന്നായിരുന്നു മത്സരശേഷം ധോണിയുടെ പ്രതികരണം. നാഴികക്കല്ലുകളിലൊന്നും കാര്യമില്ലെന്നും 199, 200 എല്ലാം ഒരുപോലാണ് തോന്നുന്നതെന്നും എളിമയോടെ ധോണി പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടെങ്കിലും നായകന്‍ ധോണി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാന്റെ 175 റണ്‍സ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷ നല്‍കിയത്.
ഐപിഎല്‍ പതിനാറാം സീസണിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്ക് പരിക്കെന്ന് സംശയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇടയ്ക്ക് ധോണി ഓടാന്‍ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. അതിവേഗത്തില്‍ ഡബിള്‍ ഓടിയെടുക്കാറുള്ള ധോണി പതിവില്‍ നിന്ന് വ്യത്യസ്തമായി സിംഗിളുകളിലാണ് ശ്രദ്ധയൂന്നിയത്. വിക്കറ്റിനിടയിലെ മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!