ധോണി യുഗത്തിന് അന്ത്യമോ; വാര്‍ഷിക കരാറില്‍ നിന്ന് പുറത്ത്

Published : Jan 16, 2020, 02:35 PM ISTUpdated : Jan 16, 2020, 02:53 PM IST
ധോണി യുഗത്തിന് അന്ത്യമോ; വാര്‍ഷിക കരാറില്‍ നിന്ന് പുറത്ത്

Synopsis

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഏകദിന- ടി20 ഫോര്‍മാറ്റുകളില്‍ പാഡഴിച്ചിട്ടില്ല

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് മുന്‍ നായകന്‍ എം എസ് ധോണി പുറത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഏകദിന- ടീം ഫോര്‍മാറ്റുകളില്‍ ഇതുവരെ പാഡഴിച്ചിട്ടില്ല. നേരത്തെ, ബിസിസിഐ കരാറില്‍ എ ഗ്രേഡ് താരമായിരുന്നു ധോണി. 

ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് വരാനിരിക്കേ ധോണി പട്ടികയില്‍ നിന്ന് പുറത്താകുന്നത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ധോണി ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ ഇതോടെ സംശയം വര്‍ധിക്കുകയാണ്. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി. 

നിലവിലെ നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്കാണ് എ പ്ലസ് കരാര്‍ നല്‍കിയിരിക്കുന്നത്. ഒക്‌ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് പുതിയ കരാര്‍. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് ഏഴ് കോടിയും എ വിഭാഗത്തിന് അഞ്ച് കോടിയും ബി, സി കാറ്റഗറിയുള്ള താരങ്ങള്‍ക്ക് യഥാക്രമം മൂന്ന് കോടിയും ഒരു കോടിയും ലഭിക്കും. 

ബിസിസിഐ കരാര്‍: പട്ടിക പുറത്ത്

എ പ്ലസ് കാറ്റഗറി: വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര

എ കാറ്റഗറി: രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്  

ബി കാറ്റഗറി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, 

സി കാറ്റഗറി: കേദാര്‍ ജാദവ്, നവ്‌ദീപ് സെയ്‌നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് നിരാശ, ധോണിയുടെ പരിക്ക് ഗുരുതരം; കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാവും
'എന്‍റെ ആ ക്യാച്ച് എവിടെ?'; ദിനേശ് കാർത്തിക്കിന്‍റെ പോസ്റ്റിൽ ഫിൽ സാൾട്ടിന്‍റെ 'കമന്‍റ്; ചിരിയടക്കാനാവാതെ ആരാധകർ