ഡല്‍ഹിക്കെതിരായ പോരിന് മുമ്പ് ചെന്നൈക്ക് സന്തോഷവാര്‍ത്ത, വെടിക്കെട്ട് ബാറ്റർ തിരിച്ചെത്തുന്നു, ധോണി പുറത്തുതന്നെ

Published : Apr 08, 2026, 07:01 PM IST
CSK

Synopsis

നിലവിൽ ചെന്നൈയിൽ തുടരുന്ന ധോണി ഫിസിയോയുടെയും മസാജറുടെയും സഹായത്തോടെ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നെറ്റ്‌സിൽ പരിശീലനം നടത്തുന്നുണ്ടെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിക്കാൻ സമയം എടുക്കും.

ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി പ്രതിസന്ധിയിലായ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവനിലേക്കുള്ള എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകും. 11ന് നടക്കുന്ന ഡൽഹിക്കെതിരായ മത്സരത്തിന് പുറമെ ഏപ്രിൽ 14-ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരവും ധോണിക്ക് നഷ്ടമാകുമെന്നാണ് സൂചന. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനിടെയേറ്റ കാല്‍ക്കുഴക്കേറ്റ പരിക്കാണ് ധോണിക്ക് തിരിച്ചടിയായത്.

നിലവിൽ ചെന്നൈയിൽ തുടരുന്ന ധോണി ഫിസിയോയുടെയും മസാജറുടെയും സഹായത്തോടെ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നെറ്റ്‌സിൽ പരിശീലനം നടത്തുന്നുണ്ടെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിക്കാൻ സമയം എടുക്കും.എം.എസ് ധോണിക്ക് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയം ആവശ്യമാണ്. എത്ര ദിവസം കൂടി വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.

ചെന്നൈക്ക് സന്തോഷവാര്‍ത്ത

ധോണിയുടെ തിരിച്ചുവരവ് വൈകുമെങ്കിലും ചെന്നൈ ആരാധകർക്ക് ആശ്വാസം നൽകുന്നത് ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്‍റെ തിരിച്ചുവരവാണ്.പരിശീലനത്തിനിടെ പരിക്കേറ്റ ബ്രെവിസ് കായികക്ഷമത വീണ്ടെടുത്തു. ഏപ്രിൽ 11-ന് ഡൽഹിക്കെതിരായ മത്സരത്തിൽ താൻ കളിക്കളത്തിലുണ്ടാകുമെന്ന് ബ്രെവിസ് തന്നെ സ്ഥിരീകരിച്ചു.

 

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ധോണിയുടെ അസാന്നിധ്യം ടീമിന്‍റെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏപ്രിൽ 11-ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ വെച്ചാണ് ഡൽഹിയുമായുള്ള പോരാട്ടം. ധോണി ഇല്ലെങ്കിലും ബ്രെവിസിന്‍റെ തിരിച്ചുവരവ് ചെന്നൈ ബാറ്റിംഗിന് കരുത്ത് പകരുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി, 'ഞാൻ വെറുമൊരു തൊഴിലാളി, പന്തെറിയുക എന്നത് മാത്രമാണ് ജോലി'
ബുംറയെ ആദ്യ പന്തിൽ തന്നെ സിക്സറിന് തൂക്കിയതുകണ്ടപ്പോള്‍ വൈഭവിനോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി യശസ്വി ജയ്സ്വാള്‍