ട്വിറ്ററില്‍ 'വിരമിച്ച് ധോണി'; ആരാധകര്‍ക്ക് ആശങ്ക

Published : Oct 29, 2019, 02:38 PM ISTUpdated : Oct 29, 2019, 02:42 PM IST
ട്വിറ്ററില്‍ 'വിരമിച്ച് ധോണി'; ആരാധകര്‍ക്ക് ആശങ്ക

Synopsis

ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇന്ത്യന്‍ ടീമില്‍ എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലും ധോണി കളിക്കുന്നില്ല

മുംബൈ: ട്വിറ്ററില്‍ വിരമിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ #DhoniRetires എന്ന ഹാഷ് ടാഗ്. സംഭവം വൈറലായതോടെ ആരാധകര്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അന്വേഷണവുമായി ആരാധകര്‍ രംഗത്തെത്തി. ധോണി വിരമിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ട്വിറ്ററില്‍ ധോണിക്കായി ആശംസകളും വികാരനിര്‍ഭരമായ കുറിപ്പുകളും പ്രവഹിക്കുകയാണിപ്പോള്‍.

ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇന്ത്യന്‍ ടീമില്‍ എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലും ധോണി കളിക്കുന്നില്ല. ലോകകപ്പിനുശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ധോണി കളിച്ചിരുന്നില്ല.

എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ ധോണിക്ക് അവകാശമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍