ഋഷഭ് പന്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി എം എസ് കെ പ്രസാദ്

By Web TeamFirst Published Dec 27, 2019, 10:29 PM IST
Highlights

നിരന്തരം വിമര്‍ശനം നേരിടുകയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത്. ബാറ്റിങ്ങില്‍ മാത്രമല്ല വിക്കറ്റിന് പിന്നിലും നല്ല ദിവസങ്ങളായിരുന്നില്ല പന്തിന്.

മുംബൈ: നിരന്തരം വിമര്‍ശനം നേരിടുകയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത്. ബാറ്റിങ്ങില്‍ മാത്രമല്ല വിക്കറ്റിന് പിന്നിലും നല്ല ദിവസങ്ങളായിരുന്നില്ല പന്തിന്. എങ്കിലും താരം സ്ഥിരമായി ടീമില്‍ ഇടം നേടുന്നുണ്ട്. താരത്തെ സ്ഥിരമായി ടീമില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര നല്ല അഭിപ്രായമില്ല. പലരും മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പറാക്കണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

ഇതിനിടെ പന്തിന്റെ മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. അദ്ദേഹം പറയുന്നതിങ്ങനെ.. ''ബാറ്റിംഗിലെ മോശം ഫോം പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനേയും ബാധിക്കുന്നുണ്ട്. ബാറ്റിംഗില്‍ തിളങ്ങാനാവാതെ സമ്മര്‍ദ്ദത്തില്‍ കീപ്പ് ചെയ്യുന്നതാണ് വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ പിഴവുകള്‍ക്ക് കാരണം. നന്നായി കീപ്പ് ചെയ്തില്ലെങ്കില്‍ അത് ബാറ്റിംഗിനേയും ബാധിക്കും.

സമ്മര്‍ദ്ദത്തിലാവുമ്പോഴൊക്കെ കാര്യങ്ങള്‍ കടുപ്പമേറിയതാവും. സാധാരണ രീതിയില്‍ കളിക്കുന്ന രീതിയില്‍ ആയിരിക്കില്ല സമ്മര്‍ദ്ദത്തോട് അടിമപ്പെട്ട് കളിക്കുമ്പോള്‍.'' മുന്‍ വിക്കറ്റ് കീപ്പര്‍കൂടിയായ പ്രസാദ് പറഞ്ഞുനിര്‍ത്തി.

click me!