ടി20- ഏകദിന റാങ്കിങ്: വന്‍ നേട്ടമുണ്ടാക്കി മുജീബ് റഹ്മാന്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

By Web TeamFirst Published Nov 18, 2019, 5:43 PM IST
Highlights

ഐസിസി ടി20- ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമുണ്ടാക്കി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍. ടി20യില്‍ രണ്ടാം സ്ഥാനത്തും ഏകദിനത്തില്‍ മൂന്നാമതുമാണ് മുജീബ്.

ദുബായ്: ഐസിസി ടി20- ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമുണ്ടാക്കി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍. ടി20യില്‍ രണ്ടാം സ്ഥാനത്തും ഏകദിനത്തില്‍ മൂന്നാമതുമാണ് മുജീബ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് മുജീബിന് തുണയായത്. ഇരു ഫോര്‍മാറ്റിലെ റാങ്കിലും ആദ്യ അഞ്ചിലുള്ള ഏക താരവും മുജീബാണ്. ടി20യില്‍ അഫ്ഗാന്റെ തന്നെ റാഷിദ് ഖാനാണ് ഒന്നാം റാങ്കില്‍.

ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള റാഷിദ് ഖാനേക്കാള്‍ ഏഴ് പോയിന്റ് മാത്രം പിറകിലാണ് മുജീബ്. 742 പോയിന്റാണ് മുജീബിനുള്ളത്. മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസിലന്‍ഡ്), ഇമാദ് വസീം (പാകിസ്ഥാന്‍), ആഡം സാംപ (ഓസ്‌ട്രേലിയ) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ആദ്യ പത്തില്‍ ഇടം നേടാനായില്ല. പതിമൂന്നാമുള്ള കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍.

ഏകദിന റാങ്കിങ്ങില്‍ മൂന്നാമതാണ് മുജീബ്. 707 പോയിന്റാണ് താരത്തിനുള്ളത്. ഇന്ത്യയുടെ ജസപ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. കുല്‍ദീപ് യാദവ് 12ാം സ്ഥാനത്താണ്. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമതും രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

click me!