ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈക്ക് നിര്‍ണായകം! പ്ലേ ഓഫ് ഉറപ്പാക്കാന്‍ ബെംഗളൂരു എഫ്‌സിയോട് തോല്‍ക്കരുത്

Published : Mar 11, 2025, 02:43 PM IST
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈക്ക് നിര്‍ണായകം! പ്ലേ ഓഫ് ഉറപ്പാക്കാന്‍ ബെംഗളൂരു എഫ്‌സിയോട് തോല്‍ക്കരുത്

Synopsis

ഐ എസ് എല്ലില്‍ ലീഗ് ഘട്ട മത്സരങ്ങള്‍ നാളെ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയുമായി ഏറ്റുമുട്ടും.

ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റി ഇന്ന് അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ നേരിടും. ബെംഗളുരുവില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. 23 കളിയില്‍ 33 പോയിന്റുള്ള മുംബൈ സിറ്റി ലീഗില്‍ ഏഴാം സ്ഥാനത്താണ്. ബെംഗളുരൂവിനെതിരെ സമനില നേടിയാലും മുംബൈയ്ക്ക് പ്ലേ ഓഫിലെത്താം. 24 മത്സരവും പൂര്‍ത്തിയാക്കിയ ഒഡിഷ എഫ് സി 33 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. മുംബൈ തോറ്റാല്‍ ഒഡിഷയാവും പ്ലേ ഓഫിലെത്തുക. 38 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബെംഗളൂരു നേരത്തെ തന്നെ പ്ലേ ഓഫില്‍ എത്തിയിട്ടുണ്ട്. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫില്‍ കളിക്കുക. 

ലീഗ് ഘട്ടം നാളെ അവസാനിക്കും

ഐ എസ് എല്ലില്‍ ലീഗ് ഘട്ട മത്സരങ്ങള്‍ നാളെ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയുമായി ഏറ്റുമുട്ടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും അവസാന മത്സരത്തിനിറങ്ങുക. പ്ലേ ഓഫില്‍ എത്താതെ പുറത്തായ ബ്ലാസ്റ്റേഴ്‌സ് 28 പോയിന്റുമായി ഒന്‍പതും 17 പോയിന്റുമായി ഹൈദരാബാദ് പന്ത്രണ്ടും സ്ഥാനത്താണ്. കൊച്ചിയില്‍ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചിരുന്നു.

ഹോം ഗ്രൗണ്ടില്‍ ഒരു ജയം പോലുമില്ലാതെ മുഹമ്മദന്‍സ്

ഹോം ഗ്രൗണ്ടില്‍ ഒറ്റജയം പോലും സ്വന്തമാക്കാനാവാതെ അരങ്ങേറ്റ സീസണ്‍ പൂര്‍ത്തിയാക്കി മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്. അവസാന മത്സരത്തില്‍ പഞ്ചാബ് എഫ് സിയുമായി മുഹമ്മദന്‍സ് സമനില വഴങ്ങി. ഇരുടീമും രണ്ടുഗോള്‍ വീതം നേടി. 24 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, പഞ്ചാബ് 28 പോയിന്റുമായി എട്ടും 13 പോയിന്റുമായി മുഹമ്മദന്‍സ് അവസാന സ്ഥാനത്തുമാണ്. സീസണില്‍ 15 കളിയിലും തോറ്റ മുഹമ്മദന്‍സ് ആകെ രണ്ട് മത്സരത്തിലാണ് ജയിച്ചത്. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. മാര്‍ക് ആന്ദ്രേ, റോബി ഹാന്‍സ്ഡ എന്നിവര്‍ മുഹമ്മദന്‍സിന്റെയും എസേക്വില്‍ വിദാലും ലൂക്ക മാജ്‌സനും പഞ്ചാബിന്റെയും ഗോളുകള്‍ നേടി.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്