അമേലിയ കേറിന് മൂന്ന് വിക്കറ്റ്! മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Mar 21, 2023, 5:12 PM IST
Highlights

മൂന്നാം പന്തില്‍ തന്നെ ആര്‍സിബിക്ക് സോഫി ഡിവൈനിന്റെ (0) വിക്കറ്റ് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് പെറി. എന്നാല്‍ വേണ്ടത്ര വേഗത്തില്‍ റണ്‍സ് നേടാന്‍ പെറിക്ക് സാധിച്ചില്ല.

മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 126 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ മൂന്ന് വിക്കറ്റ് നേടിയ അമേലിയ കേറും രണ്ടെണ്ണം വീഴ്ത്തിയ നതാലി സ്‌കിവര്‍, ഇസി വോംഗുമാണ് തകര്‍ത്തത്. ഒമ്പത് വിക്കറ്റുകള്‍ ബാംഗ്ലൂരിന് നഷ്ടമായി. 39 പന്തില്‍ 29 റണ്‍സ് നേടിയ എല്ലിസ് പെറിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. മുംബൈ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ബാംഗ്ലൂര്‍ പുറത്തായിരുന്നു. ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തില്‍ മുംബൈക്കായിരുന്നു ജയം.

മൂന്നാം പന്തില്‍ തന്നെ ആര്‍സിബിക്ക് സോഫി ഡിവൈനിന്റെ (0) വിക്കറ്റ് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് പെറി. എന്നാല്‍ വേണ്ടത്ര വേഗത്തില്‍ റണ്‍സ് നേടാന്‍ പെറിക്ക് സാധിച്ചില്ല. ഇതിനിടെ സ്മൃതി മന്ദാന (24), ഹീതര്‍ നൈറ്റ് (12), കനിക അഹൂജ (12) എന്നിവരെ അമേലിയ കേര്‍ മടക്കി. മറുവശത്തുള്ള പെറിയ നതാലി സ്‌കിവര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ആര്‍സിബി അഞ്ചിന് 91 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ശ്രേയങ്ക പാട്ടീല്‍ (4), മേഗന്‍ ഷട്ട് (2) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ റിച്ചാ ഘോഷ് (13 പന്തില്‍ 29) സ്‌കോര്‍ 100 കടത്തി. അവസാന ഓവറില്‍ ഘോഷിനെയും ദിശ കശതിനേയും (2) ഇസി വോംഗ് പുറത്താക്കി. ആശാ ശോഭന (4) പുറത്താവാതെ നിന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്മൃതി മന്ദാന, സോഫി ഡിവൈന്‍, എല്ലിസ് പെറി, ഹീതര്‍ നൈറ്റ്, റിച്ചാ ഘോഷ്, കനിക അഹൂജ, ശ്രീലങ്ക പാട്ടീല്‍, ദിശ കസത്, മേഗന്‍ ഷട്ട്, ആശ ശോഭന, സൈക ഇഖാഷ്.

മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക ഭാട്ടിയ, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കൗര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, പൂജ വസ്ത്രകര്‍, ഹുമൈറ കാസി, ജിന്‍ഡിമനി കലിത, സൈക ഇഷാഖ്.
 

എന്ത് വില കൊടുത്തും മെസിയെ നിലനിര്‍ത്തണം, പിഎസ്ജി മാനേജ്മെന്‍റിന് വ്യക്തമായ സന്ദേശം നല്‍കി ഖത്തര്‍ ഉടമകള്‍

click me!