ഹാർദ്ദിക് ഔട്ടായതോടെ സീൻ ആകെ മാറി, പിന്നെ വാംഖഡെ കണ്ടത് അടിയുടെ പൊടിപൂരം; കാണാം നോർക്യയെ പഞ്ഞിക്കിട്ട 20ാം ഓവർ

Published : Apr 07, 2024, 06:18 PM IST
ഹാർദ്ദിക് ഔട്ടായതോടെ സീൻ ആകെ മാറി, പിന്നെ വാംഖഡെ കണ്ടത് അടിയുടെ പൊടിപൂരം; കാണാം നോർക്യയെ പഞ്ഞിക്കിട്ട 20ാം ഓവർ

Synopsis

33 പന്തില്‍ തട്ടിയും മുട്ടിയും 39 റണ്‍സടിച്ച് നിന്നിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ പുറത്തായതോടെയാണ് മുംബൈ സ്വപ്നതുല്യമായ ഒടുക്കത്തിലെത്തിയത്.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ 200-210 റണ്‍സ് ലക്ഷ്യമിട്ട മുംബൈയെ 234 റണ്‍സിലെത്തിച്ചതിന്‍റെ ക്രെഡിറ്റ് മുഴുവനും റൊമാരിയോ ഷെപ്പേര്‍ഡ് എന്ന വിന്‍ഡീസ് താരത്തിനാണ്. ഇഷാന്ത് ശര്‍മയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 19 റണ്‍സടിച്ച ടിം ഡേവിഡിനെയും കടത്തിവെട്ടി ലോകത്തിലെ വേഗം കൂടിയ ബൗളര്‍മാരിലൊരാളായ അന്‍റിച്ച് നോര്‍ക്യയയെ ഷെപ്പേര്‍ഡ്  4,6,6,6,4,6  എന്നിങ്ങനെയായിരുന്നു അടിച്ചു പറത്തിയത്. ഇതോടെ 210 റണ്‍സിലൊതുങ്ങുമെന്ന് കരുതിയ മുംബൈ അതുക്കും മേലെ പറന്ന് 234ല്‍ എത്തി.

പവര്‍പ്ലേയിലെ ആദ്യ ആറോവറില്‍ 75 റണ്‍സടിച്ചെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ മുംബൈക്ക് അടിതെറ്റിയിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതിരുന്നതോടെ മുംബൈ 200ല്‍ ഒതുങ്ങുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തിടിച്ച ടിം ഡേവിഡാണ് മുംബൈക്ക് 200ന് അപ്പുറമുള്ള സ്കോര്‍ പ്രതീക്ഷ നല്‍കിയത്.

ഒരിക്കലും മുറി പങ്കിടാൻ ആഗ്രഹിക്കാത്ത രണ്ട് ഇന്ത്യൻ താരങ്ങള്‍; തുറന്നു പറ‌ഞ്ഞ് രോഹിത് ശര്‍മ

ഹാര്‍ദ്ദിക് പുറത്തായതാണ് മുംബൈ ഇന്നിംഗ്സില്‍ വഴിത്തിരിവായത് എന്നുവേണമെങ്കില്‍ പറയാം. 33 പന്തില്‍ തട്ടിയും മുട്ടിയും 39 റണ്‍സടിച്ച് നിന്നിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ പുറത്തായതോടെയാണ് മുംബൈ സ്വപ്നതുല്യമായ ഒടുക്കത്തിലെത്തിയത്. അതുവരെ ടിം ഡേവിഡ് മാത്രമായിരുന്നു അടിച്ചിരുന്നതെങ്കില്‍ ഹാര്‍ദ്ദിക് പോയതോടെ ഇരുവശത്തും അടിയുടെ പൊടിപൂരമായി.

നേരിട്ട ആദ്യ പന്തില്‍ സിംഗിളെടുത്ത ഷെപ്പേര്‍ഡ് രണ്ടാം പന്ത് തന്നെ ബൗണ്ടറി പറത്തി. നേരിട്ട മൂന്നാം പന്തിലും നാലാം പന്തിലും സിംഗിള്‍ മാത്രമെടുത്ത ഷെപ്പേര്‍ഡ് നോര്‍ക്യ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ നാലു പന്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ നോര്‍ക്യ എറിഞ്ഞു തീര്‍ന്നപ്പോള്‍ ഷെപ്പേര്‍ഡിന്‍റെ വ്യക്തിഗത സ്കോര്‍ 10 പന്തില്‍ 39 റണ്‍സായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 33 പന്തില്‍ നേടിയത് ഷെപ്പേര്‍ഡിന് നേടാന്‍ വേണ്ടിവന്നത് വെറും പത്ത് പന്തുകള്‍ മാത്രം. ഹാര്‍ദ്ദിക് മൂന്ന് ഫോറും ഒരു സിക്സും പറത്തിയപ്പോള്‍ ഷെപ്പേര്‍ഡ് മൂന്ന് ഫോറും നാലു സിക്സും പറത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍