ഗ്രൂപ്പ് ഫോട്ടോയില്‍ പോലും അകലെ... അകലെ... രോഹിത്തും ഹാർദ്ദിക്കും, പ്രതികരിച്ച് ആരാധകർ

Published : Mar 19, 2024, 03:22 PM ISTUpdated : Mar 19, 2024, 03:30 PM IST
ഗ്രൂപ്പ് ഫോട്ടോയില്‍ പോലും അകലെ... അകലെ... രോഹിത്തും ഹാർദ്ദിക്കും, പ്രതികരിച്ച് ആരാധകർ

Synopsis

ബാറ്റിംഗ് പരിശീലനം നടത്തുന്ന ഫോട്ടോ പങ്കുവെച്ച രോഹിത് ആകട്ടെ വണ്‍ ഫാമിലെയന്നോ മുംബൈ ഇന്ത്യന്‍സെന്നോ ഹാഷ് ടാഗൊന്നും ചേര്‍ക്കാതെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മുംബൈ: ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ  മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തി. രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചപ്പോള്‍ കുറിച്ചത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒന്ന് നിന്ന്, നിങ്ങളെതന്നെ അഭിനന്ദിക്കാന്‍ തോന്നില്ലേ എന്നായിരുന്നു. വണ്‍ ഫാമിലി, മുംബൈ ഇന്ത്യന്‍സ് എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു മുംബൈ രോഹിത്തിന്‍റെ വീഡിയോ പങ്കുവെച്ചത്.

എന്നാല്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ഫോട്ടോ പങ്കുവെച്ച രോഹിത് ആകട്ടെ വണ്‍ ഫാമിലെയന്നോ മുംബൈ ഇന്ത്യന്‍സെന്നോ ഹാഷ് ടാഗൊന്നും ചേര്‍ക്കാതെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീം ആന്തം സോങിനൊടുവില്‍ കാണിക്കുന്ന ഗ്രൂപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചപ്പോഴാകട്ടെ അത് അതിനെക്കാള്‍ വലിയ പുകിലാകുകയും ചെയ്തു.

'ഒന്നും തക‍ർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്', മുംബൈ ഇന്ത്യൻസ് ക്യാംപിൽ സൂപ്പ‍ർ ഹിറ്റുകളുമായി രോഹിത് ശർമ

ആന്തം സോങ്ങിനൊടുില്‍ മുംബൈ ടീം അംഗങ്ങളെല്ലാം എല്ലാവരുമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ മധ്യത്തിലിട്ടിരിക്കുന്ന സോഫയില്‍ രോഹിത്തും ഹാര്‍ദ്ദിക്കും അകലം പാലിച്ചിരിക്കുന്നു. ഇരുവരുടെയും നടുക്ക് പിന്നിലായി ജസ്പ്രീത് ബുമ്ര നില്‍ക്കുന്നു. പിയൂഷ് ചൗള അടക്കമുള്ള താരങ്ങള്‍ സമീപത്ത് കസേരയിട്ട് അകലം പാലിച്ചിരിക്കുന്നതുമായ ഗ്രൂപ്പ് ഫോട്ടോ ആണ് മുംബൈ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ആരാധകര്‍ രോഹിത്തും ഹാര്‍ദ്ദിക്കും തമ്മിലുള്ള അകലം ചൂണ്ടികാണിക്കാന്‍ തുടങ്ങി.ബുമ്രക്ക് ഇരിപ്പിടം കൊടുക്കാത്തതിനെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.

ക്യാപ്റ്റന്‍സി നഷ്ടമായശേഷം ആദ്യമായാണ് രോഹിത് ഇന്നലെ മുംബൈ ടീമിനൊപ്പം ചേർന്നത്. ക്യാപ്റ്റന്‍സി മാറിയതിനെക്കുറിച്ച് രോഹിത്തുമായി ഇതുവരെ സംസാരിക്കാനായിട്ടില്ലെന്നും അദ്ദേഹം യാത്രകളിലും മത്സരങ്ങളുടെ തിരിക്കലുമായിരുന്നുവെന്നായിരുന്നു ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയ പുതിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് മുംബൈ ഇന്ത്യൻസിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്