മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് ടോസ് നഷ്ടം; റിയാന്‍ പരാഗ് തിരിച്ചെത്തി

Published : May 24, 2026, 03:16 PM IST
Vaibhav Sooryavanshi

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാന് ഈ മത്സരം ജയിക്കണം, റിയാൻ പരാഗ് ടീമിൽ തിരിച്ചെത്തി.

മുംബൈ: ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് പഞ്ചാബ് കിംഗ്‌സിനെ മറികടന്ന് പ്ലേ ഓഫീസിലെത്താം. 13 മത്സരങ്ങളില്‍ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. 14 മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് 15 പോയിന്റുമായി നാലാമതും. മുംബൈ, നേരത്തെ പുറത്തായിരുന്നു. 13 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ്മ.

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, എഎം ഗസന്‍ഫര്‍, രഘു ശര്‍മ.

പ്ലേ ഓഫിന് അരികെ നിന്ന് തുടര്‍ച്ചെയായി മൂന്ന് മത്സരങ്ങള്‍ തോറ്റതാണ് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായത്. ലക്നൗ സൂപ്പര്‍ ജയന്റ്സിന് എതിരെ 220 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആവേശത്തിലാകും ടീം ഇന്നിറങ്ങുക. 13 മത്സരങ്ങളില്‍ നിന്ന് 579 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് വൈബിലാണ് ടീം പ്രതീക്ഷ. വൈഭവും ബുമ്രയും വീണ്ടും നേര്‍ക്കുനേരെത്തുന്നത് ഐപിഎല്ലിലെ ഹൈ-മൊമന്റാകുമെന്നുറപ്പ്. വൈഭവിനൊപ്പം യശസ്വി ജയ്‌സ്വാളും ധ്രുവ് ജൂറെലുമടക്കം തിളങ്ങിയാലേ രാജസ്ഥാന്‍ അനായാസം ജയിക്കൂ.

മുംബൈ ശരിക്കൊരു പ്ലെയിങ് ഇലവനെ പോലും കണ്ടെത്താനാകാതെ പരുങ്ങലിലാണ്. 24 താരങ്ങളാണ് സീസണില്‍ ഇതുവരെ മുംബൈയ്ക്കായി കളത്തിലിറങ്ങിയത്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമടക്കം ബിഗ് ഗണ്ണുകളുള്ള ടീമിലെ ആരും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലില്ല. ബോളിങ്ങിലും ആദ്യ പത്തില്‍ മുംബൈ താരങ്ങളില്ല. കംപ്ലീറ്റ് ഫ്‌ലോപ്പ് സീസണൊടുവില്‍ ആരാധകര്‍ക്ക് എന്തെങ്കിലും സന്തോഷം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാകും മുംബൈ ഇന്നിറങ്ങുകയെന്നുറപ്പ്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 32 മത്സരങ്ങളില്‍ 16ല്‍ മുംബൈ ജയിച്ചു. രാജസ്ഥാന് 15 ജയം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനായിരുന്നു ജയം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചരിത്ര തീരുമാനാവുമായി ബിസിസിഐ; ഡിസംബറില്‍ നേപ്പാള്‍ പര്യടനത്തിന് ഇന്ത്യയുടെ എ ടീം
ഐപിഎല്‍ ഇനി ഓസ്ട്രേലിയയിലും? ചരിത്രപരമായ നീക്കത്തിനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ