പുതിയ വന്‍മതിലാണ് അയാള്‍; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി നഥാന്‍ ലിയോണ്‍

Published : Apr 14, 2020, 05:08 PM IST
പുതിയ വന്‍മതിലാണ് അയാള്‍; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി നഥാന്‍ ലിയോണ്‍

Synopsis

വരുന്ന പര്യടനത്തില്‍ പൂജാരയേയാണ് ശ്രദ്ധിക്കേണ്ടത്. ഓസ്‌ട്രേലിയന്‍ ടീം പൂജാരയ്‌ക്കെതിരായ തന്ത്രങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരെ അപേക്ഷിച്ച് പൂജാര ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികച്ച രീതിയില്‍ കളിക്കുന്നു. 

മെല്‍ബണ്‍: ഇന്ത്യയുടെ പുതിയ വന്‍മതിലാണ് ചേതേശ്വര്‍ പൂജാരയെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ഈ വര്‍ഷം അവസാനം ഇന്ത്യയുടെ ഓസീസ് പര്യടനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ലിയോണ്‍ ഇത്തരത്തില്‍ സംസാരിച്ചത്. ലിയോണ്‍ തുടര്‍ന്നു... ''കഴിഞ്ഞ പര്യടനത്തില്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഹീറോ. ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ പൂജാര വലിയ പങ്കുവഹിച്ചു. പരമ്പരയിലെ റണ്‍വേട്ടക്കാരനും പൂജാരയായിരുന്നു.

വരുന്ന പര്യടനത്തില്‍ പൂജാരയേയാണ് ശ്രദ്ധിക്കേണ്ടത്. ഓസ്‌ട്രേലിയന്‍ ടീം പൂജാരയ്‌ക്കെതിരായ തന്ത്രങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരെ അപേക്ഷിച്ച് പൂജാര ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികച്ച രീതിയില്‍ കളിക്കുന്നു. അദ്ദേഹം പുതിയ വന്‍മതിലാണ്. പൂജാര അദ്ദേഹത്തിന്റെ ഗെയിം കളിക്കുന്നു. താരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യവും ഇതുതന്നെ.'' ലിയോണ്‍ പറഞ്ഞു.

കാണികള്‍ ഇല്ലാത്ത സ്റ്റേഡിയത്തില്‍ കോലി എങ്ങനെ കളിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്നും ലിയോണ്‍ പറഞ്ഞു. ഏത് സാഹചര്യവുമായും എളുപ്പം പൊരുത്തപ്പെടാന്‍ കഴിയുന്ന താരമാണ് കോലി. എങ്കിലും ആളില്ലാ ഗ്യാലറിക്ക് മുമ്പില്‍ കോലിയുടെ കളി വ്യത്യസ്തമായിരിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര