റണ്ണൊന്നും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ്, വനിതാ ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ്

Published : Dec 02, 2019, 06:30 PM IST
റണ്ണൊന്നും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ്, വനിതാ ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ്

Synopsis

 2.1 ഓവര്‍ എറിഞ്ഞ അഞ്ജലി തന്റെ ആദ്യ ഓവറില്‍ മൂന്ന് തവണയും രണ്ടാം ഓവറില്‍ രണ്ട് തവണയും വിക്കറ്റെടുത്തു. മൂന്നാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കുകയും ചെയ്തു.

കാഠ്മണ്ഡു:  വനിതാ ടി20 ക്രിക്കറ്റില്‍ ബൗളിംഗില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് നേപ്പാളിന്റെ അഞ്ജലി ചന്ദ്. മാലദ്വീപിനെതിരായ മത്സരത്തില്‍ റണ്‍ വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ് വീഴ്ത്തിയാണ് അഞ്ജലി വനിതി ടി20യിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായത്.

അഞ്ജലിയുടെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ മാലദ്വീപ് 16 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 0.5 ഓവറില്‍ ലക്ഷ്യം മറികടന്ന് നേപ്പാള്‍ ജയിച്ചു കയറി. 2.1 ഓവര്‍ എറിഞ്ഞ അഞ്ജലി തന്റെ ആദ്യ ഓവറില്‍ മൂന്ന് തവണയും രണ്ടാം ഓവറില്‍ രണ്ട് തവണയും വിക്കറ്റെടുത്തു. മൂന്നാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കുകയും ചെയ്തു.

ഈ വര്‍ഷമാദ്യം ചൈനയുടെ വനിതാ ടീമിനെതിരെ മാലദ്വീപിന്റെ മാസ് എലീസ  മൂന്ന് റണ്‍സിന് ആറ് വിക്കറ്റെടുത്തതായിരുന്നു വനിതാ ടി20യിലെ ഇതിനു മുമ്പത്തെ മികച്ച പ്രകടനം. പുരുഷ ടി20യില്‍ ഇന്ത്യയുടെ ദീപക് ചാഹറിന്റെ പേരിലാണ് ഏറ്റവും മികച്ച ബൗളിംഗിനുള്ള റെക്കോര്‍ഡ്. ബംഗ്ലാദേശിനെതിരെ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തതാണ് പുരുഷ ടി20യിലെ ഏറ്റവും മികച്ച ബൗളിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം