ആര്‍ച്ചര്‍ക്കെതിരെ വംശീയ അധിക്ഷേപം; മാപ്പ് പറഞ്ഞ് ന്യൂസിലന്‍ഡ് ക്രിക്കറ്റ്

Published : Nov 25, 2019, 07:52 PM IST
ആര്‍ച്ചര്‍ക്കെതിരെ വംശീയ അധിക്ഷേപം; മാപ്പ് പറഞ്ഞ് ന്യൂസിലന്‍ഡ് ക്രിക്കറ്റ്

Synopsis

ക്രിക്കറ്റിലെ മാന്യന്മാരെന്ന പേരുണ്ട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്. അവരുടെ ആരാധകരും അങ്ങനെ തന്നെ. എന്നാല്‍ ഒരു ആരാധകന്‍ കാരണം ന്യൂസിലന്‍ഡ് ക്രിക്കറ്റിന് കളങ്കമുണ്ടായിരിക്കുകയാണ്.

വെല്ലിങ്ടണ്‍: ക്രിക്കറ്റിലെ മാന്യന്മാരെന്ന പേരുണ്ട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്. അവരുടെ ആരാധകരും അങ്ങനെ തന്നെ. എന്നാല്‍ ഒരു ആരാധകന്‍ കാരണം ന്യൂസിലന്‍ഡ് ക്രിക്കറ്റിന് കളങ്കമുണ്ടായിരിക്കുകയാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയിരിക്കുകയാണ് ഒരു ന്യൂസിലന്‍ഡ് ആരാധകന്‍.

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം. ന്യൂസിലന്‍ഡ് കാണികളില്‍ നിന്ന് തനിക്കെതിരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന് ആര്‍ച്ചര്‍ വ്യക്തമാക്കി. ട്വിറ്ററിലായിരുന്നു ആര്‍ച്ചറുടെ തുറന്നുപറച്ചില്‍. ആര്‍ച്ചറുടെ ട്വീറ്റ് ഇങ്ങനെ... ''എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയ അധിക്ഷേപമുണ്ടായി. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി. എപ്പോഴത്തെയും പോലെ ബാര്‍മി ആര്‍മി മികച്ചുനിന്നു.''  ആര്‍ച്ചര്‍ പറഞ്ഞുനിര്‍ത്തി. 

എന്നാല്‍ സംഭവത്തില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് മാപ്പുപറഞ്ഞു. ഏറെ നിരാശപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണ് ഇതെന്ന് ന്യൂസിലന്റ് ക്രിക്കറ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ''ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളായിരിക്കാം എന്നാല്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്ന് മറന്ന് പോവരുത്. വംശീയ അധിക്ഷേപം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല.'' ന്യൂസിലന്‍ഡ് ക്രിക്കറ്റ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയെ തോല്‍പിച്ച് അണ്ടര്‍ 19 ഏഷ്യാ കപ്പ് നേടിയ പാകിസ്ഥാന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി
'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്