
ഗുവാഹത്തി: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ്. ഗ്ലെന്‍ ഫിലിപ്‌സ് (22), മാര്‍ക് ചാപ്മാന്‍ (4) എന്നിവരാണ് ക്രീസില്‍. ഡെവോണ്‍ കോണ്‍വെ (1), രചിന്‍ രവീന്ദ്ര (4), ടീം സീഫെര്‍ട്ട് (12) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ആദ്യ ഓവറില്‍ തന്നെ കോണ്‍വെയുടെ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. റാണയുടെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ച്. തുടര്‍ന്നെത്തിയ രചിന്‍ രണ്ടാം ഓവറിലും മടങ്ങി. ഇത്തവണ ഹാര്‍ദിക്കിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ബിഷ്‌ണോയിക്ക് ക്യാച്ച്. ആറാം സീഫെര്‍ട്ടിന്റെ വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. സക്കാറി ഫൗള്‍ക്‌സിനെ ഒഴിവാക്കി. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!