
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 172 റണ്‍സിന്‍റെ ആധികാരിക ജയം. ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ 164 റണ്‍സിന് പുറത്താക്കി 369 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ഓള്‍ ഔട്ടായി. ബാറ്റിംഗില്‍ 41 റണ്‍സുമായി ഓസീസിന്‍റെ ടോപ് സ്കോററായ നേഥന്‍ ലിയോണ്‍ ബൗളിംഗില്‍ ആറ് വിക്കറ്റും വീഴ്ത്തി കിവീസിനെ കറക്കിയിട്ടു. സ്കോര്‍ ഓസ്ട്രേലിയ 383, 164, 179, 196.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് എട്ടിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും. ന്യൂസിലന്‍ഡ് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ന്യൂസിലന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതുമാണ്.
204 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 51.1 ഓവറില്‍ 164 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു. 45 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ പ്രകടനമാണ് ഓസീസിനെ കുഞ്ഞന്‍ സ്കോറില്‍ ഒതുക്കിയത്. 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിമ മൂന്നാം ദിനം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
ഓപ്പണര്‍മാരായ ടോം ലാഥമും(8), വില്‍ യങും(15) പെട്ടെന്ന് മടങ്ങി. പ്രതീക്ഷയായിരുന്ന കെയ്ന്‍ വില്യംസണം(9) ലിയോണ്‍, സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. നാലാം ദിനം തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന രചിന്‍ രവീന്ദ്രയും(59), ഡാരില്‍ മിച്ചലും(38) ചേര്‍ന്ന കൂട്ടുകെട്ട് കിവീസിന് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും രചിന്‍ രവീന്ദ്രയയെ ലിയോണും മിച്ചലിനെ(38) ഹേസല്‍വുഡും വീഴ്ത്തിയതോടെ കിവീസ് പ്രതിരോധം അവസാനിച്ചു.
ഇനി ടെസ്റ്റില്‍ മാത്രം കളിച്ചാലും കളിക്കാർക്ക് കോടിപതികളാകാം, വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിസിസിഐ
ടോം ബ്ലണ്ടല്‍(0), ഗ്ലെന്‍ ഫിലിപ്സ്(1) എന്നിവരെ കൂടി മടക്കി ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചപ്പോള്‍ സ്കോട് കുഗ്ലെജനും(26), മാറ്റ് ഹെന്‍റിയും(14) ചേര്‍ന്ന് തോല്‍വിഭാരം കുറച്ചു. കിവീസ് ക്യാപ്റ്റന്‍ ടിം സൗത്തിയെ(7) വീഴ്ത്തി ലിയോണ്‍ ആറ് വിക്കറ്റ് തികച്ചപ്പോള്‍ കിവീസ് ഇന്നിംഗ്സ് 196ല്‍ ഒതുങ്ങി. കഴിഞ്ഞ രണ്ട് ദശകത്തിനിട പരസ്പരം കളിച്ച 20 ടെസ്റ്റുകളില്‍ ഓസീസ് നേടുന്ന പതിനേഴാ വിജയമാണിത്. ഇക്കാലത്തിനിടെ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഓസീസ് ന്യൂസിലന്‍ഡിനെതിരെ തോറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക