ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത് വീണ്ടും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് ബ്രോഡ്

Published : Feb 18, 2023, 03:08 PM IST
ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത് വീണ്ടും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് ബ്രോഡ്

Synopsis

നേരത്തെ ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ഇംഗ്ലണ്ട് അടിച്ചു തകര്‍ത്തു. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് 73.5 ഓവറില്‍ അഞ്ച് റണ്‍സിലേറെ ശരാശരിയുമായി 374 റണ്‍സടിച്ചു.

ബേ ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തോല്‍വിയിലേക്ക്. 394 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയില്‍ തോല്‍വിയുടെ വക്കത്താണ്. 25 റണ്‍സുമായി മൈക്കല്‍ ബ്രേസ്‌വെല്ലും 13 റണ്‍സോടെ ഡാരില്‍ മിച്ചലും ക്രീസില്‍.സ്കോര്‍ ഇംഗ്ലണ്ട്, 325-9, 374, ന്യൂസിലന്‍ഡ് 306, 63-5.

അഞ്ച് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ ഇനിയും 331 റണ്‍സ് കൂടി വേണം. ഡേ നൈറ്റ് ടെസ്റ്റില്‍ കിവീസിന്‍റെ തലയരിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് കിവീസിന്‍റെ ചിറകരിഞ്ഞത്. ഒരു ഘട്ടത്തില്‍ 28-5 എന്ന സ്കോറിലായിരുന്നു ന്യൂസിലന്‍ഡ്. ടോം ലാഥം(15), ഡെവോണ്‍ കോണ്‍വെ(2), കെയ്ന്‍ വില്യംസണ്‍(0), ഹെന്‍റി നിക്കോള്‍സ്(7), ടോം ബ്ലണ്ടല്‍(1) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ബ്രോഡ് നാലു വിക്കറ്റെടുത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രോഡ്- ആന്‍ഡേഴ്സണ്‍ കൂട്ടുകെട്ട് 1000 വിക്കറ്റെന്ന നാഴികക്കല്ലും പിന്നിട്ട് ഏറ്റുവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളിംഗ് പങ്കാളികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഷെയ്ന്‍ വോണിന്‍റെയും ഗ്ലെന്‍ മക്‌ഗ്രാത്തിന്‍റെയും റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.

വിരാട് കോലിയുടെ പുറത്താകലില്‍ വിവാദം, തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ ടീം

നേരത്തെ ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ഇംഗ്ലണ്ട് അടിച്ചു തകര്‍ത്തു. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് 73.5 ഓവറില്‍ അഞ്ച് റണ്‍സിലേറെ ശരാശരിയുമായി 374 റണ്‍സടിച്ചു. 41 പന്തില്‍ 54 റണ്‍സടിച്ച ഹാരി ബ്രൂക്കും 62 പന്തില്‍ 57 റണ്‍സടിച്ച ജോ റൂട്ടും 46 പന്തില്‍ 49 റണ്‍സടിച്ച ഒലി പോപ്പും 51 റണ്‍സടിച്ച ബെന്‍ ഫോക്സും 39 റണ്‍സടിച്ച ഒലി റോബിന്‍സണും എല്ലാം ഇംഗ്ലണ്ട് സ്കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 33 പന്തില്‍ 31 റണ്‍സടിച്ചു.  മൂന്ന് ഫോറും രണ്ട് സിക്സും പറത്തി സ്റ്റോക്സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കിവീസിനായി ടിക്‌നറും ബ്രേസ്‌വെല്ലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വാഗ്നറും കുഗ്ലെജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV
click me!

Recommended Stories

ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്
'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി