ആരാധകര്‍ക്ക് കനത്ത തിരിച്ചടി, ജിയോ ഹോട്സ്റ്റാര്‍ യാഥാര്‍ത്ഥ്യമായി, ഐപിഎല്‍ ഇനി സൗജന്യമായി കാണാനാവില്ല

Published : Feb 14, 2025, 12:21 PM ISTUpdated : Feb 14, 2025, 01:14 PM IST
ആരാധകര്‍ക്ക് കനത്ത തിരിച്ചടി, ജിയോ ഹോട്സ്റ്റാര്‍ യാഥാര്‍ത്ഥ്യമായി, ഐപിഎല്‍ ഇനി സൗജന്യമായി കാണാനാവില്ല

Synopsis

ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക.

മുംബൈ: റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18നും സ്റ്റാര്‍ ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരഭമായ ജിയോ ഹോട്സ്റ്റാര്‍  യാഥാര്‍ത്ഥ്യമായി. ഇതോടെ സ്റ്റാറിന്‍റെ സ്ട്രീമിംഗ് പ്ലാറ്റ് ഫോമാ ഡിസ്നി+ ഹോട്സ്റ്റാറും ജിയോ സിനിമയും ചേര്‍ന്ന് പുതിയ ജിയോ ഹോട്സ്റ്റാറെന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമും നിലവില്‍ വന്നു. എന്നാല്‍ പുതിയ പേരില്‍ അവതരിക്കുന്നതിനൊപ്പം രാജ്യത്തെ ക്രിക്കറ്റ് അരാധകര്‍ക്ക് കനത്ത തിരിച്ചടിയായേക്കാവുന്ന പുതിയ തീരുമാനവും ജിയോ ഹോട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവരെ ജിയോ സിനിമയില്‍ സൗജന്യമായി കാണാമായിരുന്ന ഐപിഎല്‍ ജിയോ ഹോട്സ്റ്റാറില്‍ ഇനി സൗജന്യമായിരിക്കില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. അതു കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് 149 രൂപയുടെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ എടുത്താല്‍ മാത്രമെ ഐപിഎല്‍ മത്സരങ്ങള്‍ ജിയോ ഹോട്സ്റ്റാറില്‍ തത്സമയം കാണാനാകു. പരസ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പ്ലാനാണിത്. പരസ്യങ്ങള്‍ ഒഴിവാക്കിയുള്ള കുറഞ്ഞ പ്ലാനിന് 499 രൂപ നല്‍കണം.

പെരുമാറ്റച്ചട്ടത്തില്‍ ഗൗതം ഗംഭീറിനും ഇളവില്ല, പേഴ്സസണൽ അസിസ്റ്റന്‍റിനെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് ബിസിസിഐ

2023ലാണ് 23000 കോടിയലധികം രൂപക്ക് ജിയോ സിനിമ ഐപിഎല്ലിന്‍റെ സ്ട്രീമിംഗ് അവകാശം അഞ്ച് വര്‍ഷത്തേക്ക് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ബിസിസിഐ സ്ട്രീമിംഗ് അവകാശം ടെലിവിഷന്‍ സംപ്രേഷണ അവകാശത്തെ മറികടക്കുന്നത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ജിയോ സിനിമയിലൂടെ ആരാധകര്‍ക്ക് സൗജന്യമായി കാണാന്‍ അവസരമൊരുക്കിയതോടെ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലേതിനെക്കാൾ കാഴ്ചക്കാരെ സ്വന്തമാക്കാനും ജിയോ സിനിമക്കായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് വാ‌ൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമങ്ങളെ ഏറ്റെടുക്കാനുള്ള 8.5 ബില്യണ്‍ ഡോളറിന്‍റെ കരാറിലൊപ്പിട്ടതോടെയാണ് ഹോട് സ്റ്റാറും ജിയോ സിനിമയും ലയിച്ച് ജിയോ സ്റ്റാറായത്.

ഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 22ന്, ഫൈനല്‍ മെയ് 25ന്, രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം മാര്‍ച്ച് 23ന്

ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിലാണ് തുടക്കമാകുന്നത്. മെയ് 25ന് കൊല്‍ക്കത്ത തന്നെയാണ് കിരീടപ്പോരാട്ടത്തിനും വേദിയാവുന്നത്. ഐപിഎല്ലിന്‍റെ പൂര്‍ണ മത്സരക്രമം ബിസിസിഐ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍