'എൽ' സെലിബ്രേഷൻ മാറ്റി അഭിഷേക്, സെഞ്ചുറിക്കുശേഷം കൈ കെട്ടി നിന്ന് ആഘോഷിച്ചതിന് പിന്നിൽ കോച്ചിന്‍റെ ആ വെല്ലുവിളി

Published : Apr 22, 2026, 11:13 AM ISTUpdated : Apr 22, 2026, 11:20 AM IST
Abhishek Sharma

Synopsis

സാധാരണയായി ആദ്യ പന്തുമുതൽ ആക്രമിച്ച് കളിക്കുന്ന അഭിഷേകിനെയല്ല ഡൽഹിക്കെതിരെ കണ്ടത്. അൽപം പതുക്കെ തുടങ്ങിയ താരം 25 പന്തിലാണ് അർധ സെഞ്ചുറി തികച്ചത്.

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 135 റൺസ് അടിച്ചതിന് പിന്നാലെ തന്‍റെ പുതിയ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശർമ്മ. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ചുറി തികച്ച ശേഷം കൈകൾ കെട്ടിനിന്ന് ഹൈദരാബാദ് ഡഗ്ഔട്ടിനെ നോക്കി ചിരിച്ച താരം, ഈ ആഹ്ളാദപ്രകടനം തന്‍റെ കോച്ചിന് സമർപ്പിച്ചതാണെന്ന് വ്യക്തമാക്കി. സൺറൈസേഴ്‌സ് പരിശീലകൻ ജെയിംസ് ഫ്രാങ്ക്ലിൻ തനിക്ക് നൽകിയ പ്രത്യേക നിർദ്ദേശമാണ് ഈ ഇന്നിങ്‌സിന് പിന്നിലെന്നും അഭിഷേക് പറഞ്ഞു.

ഇത് ഫ്രാങ്കിയുമായുള്ള (ജെയിംസ് ഫ്രാങ്ക്ലിൻ) ഒരു പ്ലാൻ ആയിരുന്നു. ഞാൻ 20 ഓവർ വരെ ക്രീസിൽ ബാറ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്‍റെ കരിയറിൽ ആദ്യമായാണ് ഞാൻ 20 ഓവർ പൂർണ്ണമായും ബാറ്റ് ചെയ്യുന്നത്. ആ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഈ പുതിയ സെലിബ്രേഷൻ നടത്തിയതെന്ന് അഭിഷേക് പറഞ്ഞു.

 

സാധാരണയായി ആദ്യ പന്തുമുതൽ ആക്രമിച്ച് കളിക്കുന്ന അഭിഷേകിനെയല്ല ഡൽഹിക്കെതിരെ കണ്ടത്. അൽപം പതുക്കെ തുടങ്ങിയ താരം 25 പന്തിലാണ് അർധ സെഞ്ചുറി തികച്ചത്. എന്നാൽ പിന്നീട് ഗിയർ മാറ്റിയ അഭിഷേക് അടുത്ത 22 പന്തിൽ സെഞ്ചുറിയിലെത്തി. 68 പന്തിൽ 10 ഫോറും 10 സിക്സും സഹിതമാണ് താരം 135 റൺസെടുത്തത്. ഉപ്പലിൽ അഭിഷേക് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത് (കഴിഞ്ഞ സീസണിൽ പഞ്ചാബിനെതിരെ 141 റൺസ് നേടിയിരുന്നു).

 

ഡെത്ത് ഓവറുകളിൽ ബാറ്റ് ചെയ്ത് ശീലമില്ലെങ്കിലും ഹെൻറിച്ച് ക്ലാസന്‍റെ സാന്നിധ്യം തനിക്ക് ആത്മവിശ്വാസം നൽകിയെന്നും അഭിഷേക് കൂട്ടിചേർത്തു. മത്സരത്തിൽ ഡൽഹിയെ 48 റൺസിന് പരാജയപ്പെടുത്തിയ ഹൈദരാബാദ് ഈ സീസണിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അഗാർക്കർ, ഞാൻ പറയുന്നത് കേൾക്കൂ, അവനെ എത്രയും വേഗം ടീമിലെടുക്കണം', വൈഭവിനെ സച്ചിനോട് ഉപമിച്ച് ശ്രീകാന്ത്
'കളി കൈവിടാന്‍ കാരണം ആ വീഴ്ചകൾ'; തോൽവിക്ക് പിന്നാലെ രാഹുലിനും നിസ്സങ്കക്കുമെതിരെ വിമര്‍ശനവുമായി അക്ഷർ പട്ടേൽ