ഹൈദരാബാദിനെതിരെ ടോസില്‍ ജയിച്ച് ഡല്‍ഹി, പൃഥ്വി ഷാ ഇന്നും പുറത്ത്, ഹൈദരാബാദ് ടീമില്‍ കമിന്‍സുമില്ല

Published : Apr 21, 2026, 07:24 PM IST
SRH vs DC live streaming

Synopsis

ഹൈദരാബാദ് നിരയില്‍ ഇന്നും നായകന്‍ പാറ്റ് കമിൻസില്ല. കമിന്‍സിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ഹൈരാബാദിന് ടോസ് നഷ്ടമാവുന്നത്. ഡല്‍ഹിയാകട്ടെ തുടര്‍ച്ചയായി എട്ടാം മത്സരത്തിലും ടോസ് നേടി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. പേസര്‍ അക്വിബ് നബിക്ക പകരം നിതീഷ് റാണ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി. പാതും നിസങ്ക ഓപ്പണറായി തുടരുമ്പോള്‍ പൃഥ്വി ഷാ ഇന്നും പുറത്താണ്.

ഹൈദരാബാദ് നിരയില്‍ ഇന്നും നായകന്‍ പാറ്റ് കമിൻസില്ല. കമിന്‍സിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തി. യുവ പേസര്‍ പ്രഫുല്‍ ഹിംഗെ പുറത്തായപ്പോള്‍ മധുശങ്ക പകരക്കാരനായി ടീമിലെത്തി. സ്പിന്നര്‍ ഹര്‍ഷ് ദുബെയും ഇന്ന് ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. പോയന്‍റ് പട്ടികയില്‍ ഹൈദരാബാദ് നാലാമതും ഡല്‍ഹി അഞ്ചാമതുമാണ്.

 

ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: പാത്തും നിസ്സങ്ക, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്‌വി, നിതീഷ് റാണ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ടി. നടരാജൻ, ലുങ്കി എൻഗിഡി.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ (വിക്കറ്റ് കീപ്പർ), അനിത കേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവാങ് കുമാർ, ഹർഷ് ദുബെ, സാക്കിബ് ഹുസൈൻ, ഇഷാൻ മലിംഗ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിലകിനെ തീപ്പൊരിയാക്കിയത് ഹാർദിക്കിന്‍റെ ശകാരമോ?, സെഞ്ചുറി അടിച്ച ശേഷം നല്‍കിയത് ക്യാപ്റ്റനുള്ള മറുപടിയെന്ന് ആരാധകര്‍
'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്