ഇന്ത്യ ഇപ്പോള്‍ ഞങ്ങളെ ബഹുമാനിക്കുന്നു, അതിന് കാരണം ആ രണ്ട് ജയങ്ങള്‍; റമീസ് രാജ

Published : Oct 08, 2022, 12:32 PM IST
ഇന്ത്യ ഇപ്പോള്‍ ഞങ്ങളെ ബഹുമാനിക്കുന്നു, അതിന് കാരണം ആ രണ്ട് ജയങ്ങള്‍; റമീസ് രാജ

Synopsis

ഇന്ത്യയെ നേരിടാനിറങ്ങുമ്പോഴെല്ലാം പാക്കിസ്ഥാനെ ആയിരുന്നു ചെറിയ ടീമായി കണക്കാക്കിയിരുന്നത്. എന്നാലിപ്പോള്‍ അവര്‍ നമ്മളെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാരണം, പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ലെന്ന അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. ഇതിന് ബാബര്‍ അസമിന്‍റെ ടീമിന് ക്രെഡിറ്റ് കൊടുത്തേ മതിയാവൂ.

ലാഹോര്‍: സമീപകാലത്ത് പുറത്തെടുത്ത പ്രകടനങ്ങളോട് ഇന്ത്യന്‍ ടീം ഇപ്പോള്‍ പാക്കിസ്ഥാന്‍ ടീമിനെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. അതിന് കാരണം ബാബര്‍ അസമിന്‍റെ നേതൃത്വത്തില്‍ ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യക്കെതിരെ പുറത്തെടുത്ത പ്രകടനങ്ങളാണെന്നും റമീസ് രാജ പറഞ്ഞു.

ഇന്ത്യയെ നേരിടാനിറങ്ങുമ്പോഴെല്ലാം പാക്കിസ്ഥാനെ ആയിരുന്നു ചെറിയ ടീമായി കണക്കാക്കിയിരുന്നത്. എന്നാലിപ്പോള്‍ അവര്‍ നമ്മളെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാരണം, പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ലെന്ന അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. ഇതിന് ബാബര്‍ അസമിന്‍റെ ടീമിന് ക്രെഡിറ്റ് കൊടുത്തേ മതിയാവൂ.

അഞ്ച് മണിക്കൂര്‍ കടുകട്ടി പരിശീലനം, ഉച്ചഭക്ഷണം ഗ്രൗണ്ടില്‍; ലോകകപ്പ് ഒരുക്കം തുടങ്ങി ടീം ഇന്ത്യ

കാരണം, കോടിക്കിലുക്കമുള്ള ടീമിനെയാണ് ലോകകപ്പിലും ഏഷ്യാ കപ്പിലുമെല്ലാം അവര്‍ തോല്‍പ്പിച്ചത്. ഞാനും ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. അപ്പോഴും അവരെ തോല്‍പ്പിക്കാനായിരുന്നില്ല. എന്നാലിപ്പോള്‍ പാക്കിസ്ഥാന് അതിന് കഴിയും. ഇന്ത്യയമാി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായ വിഭവങ്ങള്‍വെച്ച് അവരുമായി ഒപ്പത്തിനൊപ്പം മത്സരിക്കാനുള്ള ടീമിനെ തയാറാക്കിയതിന് ഇപ്പോഴത്തെ ടീമിന് ക്രെഡിറ്റ് നല്‍കിയേ മതിയാവു-റമീസ് രാജ ഡോണ്‍ ദിനപത്രത്തോട് പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം എല്ലായ്പ്പോഴും മികവിനെക്കാളുപരി മാനസികമായ പോരാട്ടമാണെന്നും റമീസ് രാജ വ്യക്തമാക്കി. ടി20 ലോകകപ്പില്‍ ഈ മാസം 23ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനിരിക്കെയാണ് റമീസ് രാജയുടെ പ്രസ്താവന. സമീപാകാലത്ത് പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡായിരുന്നു ഉണ്ടായിരുന്നത് എങ്കിലും കഴിഞ്ഞ ടി20 ലോകപ്പിലും കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിന്‍റെ സൂപ്പര്‍ ഫോറിലും പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെയും തോല്‍പ്പിച്ചിരുന്നു.

റണ്‍സ് കണ്ടെത്തുന്നു, ഭാരം കുറച്ചു, എന്നിട്ടും ടീമിലെടുക്കുന്നില്ല; തുറന്നുപറ‌‌ഞ്ഞ് പൃഥ്വി ഷാ

ഇരുരാജ്യങ്ങളും തമ്മിലുള്ള കായികബന്ധങ്ങള്‍ പൂര്‍ണമായ തോതില്‍ പുന:സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമെ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ മത്സരിക്കാറുള്ളു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല