NZ vs BAN : ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടു; മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍

Published : Jan 02, 2022, 05:28 PM IST
NZ vs BAN : ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടു; മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍

Synopsis

ഷദ്മാന്‍ റഹ്‌മാന്‍ (22), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (640 എന്നിവുരടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. നീല്‍ വാഗ്നര്‍ക്കാണ് രണ്ട് വിക്കറ്റുകളും. ഷദ്മാനെ വാഗ്നര്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍. ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ 328ന് പുറത്താക്കിയ ബംഗ്ലാദേശ് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 175 റണ്‍സെടുത്തിട്ടുണ്ട്. മഹ്‌മുദുള്‍ ഹസന്‍ ജോയ് (70), ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് (8) എന്നിവരാണ് ക്രീസില്‍.

ഷദ്മാന്‍ റഹ്‌മാന്‍ (22), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (640 എന്നിവുരടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. നീല്‍ വാഗ്നര്‍ക്കാണ് രണ്ട് വിക്കറ്റുകളും. ഷദ്മാനെ വാഗ്നര്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. പിന്നാലെ ഒത്തുചേര്‍ന്ന ഷാന്റോ- ജോയ് സഖ്യം 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷാന്റോയെ വില്‍ യംഗിന്റെ കൈകളിലെത്തിച്ച് വാഗ്നര്‍ ഒരിക്കല്‍കൂടി കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. 

എന്നാല്‍ സ്റ്റംപെടുക്കും മുമ്പ് മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്താന്‍ കിവീസിനായില്ല. ജോസ് ഇതുവരെ ഏഴ് ബൗണ്ടറികള്‍ കണ്ടെത്തി. അഞ്ചിന് 258 എന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച കിവീസിന് ശേഷിക്കുന്ന വിക്കറ്റുകള്‍ 80 റണ്‍സിനിടെ നഷ്ടമായി. ഡേവോണ്‍ കോണ്‍വെയുടെ (122) സെഞ്ചുറിക്ക് പിന്നാലെ ഹെന്റി നിക്കോള്‍സ് (75) മാത്രമാണ് പിടിച്ചുനിന്നത്. 

നിക്കോള്‍സിന് പുറമെ രചിന്‍ രവീന്ദ്ര (4), കെയ്ല്‍ ജെയ്മിസണ്‍ (6), ടിം സൗത്തി (6), നീല്‍ വാഗ്നര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം കിവീസിന് നഷ്ടമായത്. ഷൊറിഫുള്‍ ഇസ്ലാം, മെഹ്ദി ഹസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മൊമിനുളിന് രണ്ട് വിക്കറ്റുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം