NZ vs BAN: ടെസ്റ്റ് ചരിത്രത്തിലാദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ

Published : Jan 09, 2022, 07:48 PM ISTUpdated : Jan 09, 2022, 07:49 PM IST
NZ vs BAN: ടെസ്റ്റ് ചരിത്രത്തിലാദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ

Synopsis

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ, ഇരട്ടസെഞ്ച്വറിയുമായി അരങ്ങേറിയ കോൺവെ, തൊട്ടടുത്ത ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 80 റൺസെടുത്തു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെയും ഒന്നാം ഇന്നിംഗ്സിൽ കോൺവെ അർധ സെഞ്ച്വറി നേടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഡെവോൺ കോൺവെ രണ്ടാം ടെസ്റ്റിലും മറ്റൊരു സെഞ്ച്വറിക്ക് അരികെയാണ്.  

ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റിൽ അരങ്ങേറിയത് മുതൽ ഉജ്വല ബാറ്റിംഗ് പ്രകടനം തുടരുന്ന ഡെവോൺ കോൺവെ(Devon Conway) ഒരു റെക്കോർഡ് കൂടി തന്‍റെ പേരിൽ എഴുതിച്ചേർത്തു. അരങ്ങേറ്റത്തിലെ ആദ്യ അഞ്ച് ടെസ്റ്റുകളിലെ ഒന്നാം ഇന്നിംഗ്സില്‍ അമ്പതോ അതിലധികമോ റൺസ് നേടുന്ന ആദ്യ ബാറ്ററാണ് ഡെവോൺ കോൺവെ.

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ, ഇരട്ടസെഞ്ച്വറിയുമായി അരങ്ങേറിയ കോൺവെ, തൊട്ടടുത്ത ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 80 റൺസെടുത്തു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെയും ഒന്നാം ഇന്നിംഗ്സിൽ കോൺവെ അർധ സെഞ്ച്വറി നേടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഡെവോൺ കോൺവെ രണ്ടാം ടെസ്റ്റിലും മറ്റൊരു സെഞ്ച്വറിക്ക് അരികെയാണ്.

148 പന്തിൽ 99 റൺസാണ് ഡെവോൺ കോൺവെ എടുത്തിട്ടുള്ളത്. അതേസമയം, ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. ഒന്നാം ദിനം ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കിവീസ് കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന ശക്തമായ നിലയിലാണ്.

സെഞ്ച്വറി നേടിയ ടോം ലാഥവും ഡെവോൺ കോൺവെയുമാണ് ക്രീസിൽ. ടോം ലാഥം 186 റൺസ് എടുത്തിട്ടുണ്ട്. 54 റൺസെടുത്ത വിൽ യങ് ആണ് പുറത്തായത്. ആദ്യ ടെസ്റ്റിലെ ഉജ്വല ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ബംഗ്ലാദേശാണ് 1-0ന് മുന്നിലാണ്.

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്