ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്‍റെ മെന്‍ററായി മുന്‍ ഇന്ത്യന്‍ താരം

Published : Oct 02, 2023, 05:07 PM IST
 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്‍റെ മെന്‍ററായി മുന്‍ ഇന്ത്യന്‍ താരം

Synopsis

ഇക്കാലയളവില്‍ 15 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച ജഡേജ നാല് അര്‍ധസെഞ്ചുറി അടക്കം 576 റണ്‍സും നേടി. 2015ലെ ഏകദിന ലോകകപ്പില്‍ അരങ്ങേറിയ അഫ്ഗാന്‍ സ്കോട്‌ലന്‍ഡിനെതിരെ ഒരു ജയം മാത്രമാണ് നേടിയത്.

മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയെ നിയമിച്ചു. 1992 മുതല്‍ 2000 വരെ ഇന്ത്യക്കായി 196 ഏകദിനങ്ങളില്‍ കളിച്ച ജഡേജ 37.47 ശരാശരിയില്‍ ആറ് സെഞ്ചുറിയും 30 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5359 റണ്‍സ് ജഡേജ നേടിയിട്ടുണ്ട്.

ഇക്കാലയളവില്‍ 15 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച ജഡേജ നാല് അര്‍ധസെഞ്ചുറി അടക്കം 576 റണ്‍സും നേടി. 2015ലെ ഏകദിന ലോകകപ്പില്‍ അരങ്ങേറിയ അഫ്ഗാന്‍ സ്കോട്‌ലന്‍ഡിനെതിരെ ഒരു ജയം മാത്രമാണ് നേടിയത്. 2019ലെ ലോകകപ്പിലാകട്ടെ ഒമ്പത് മത്സരങ്ങളും തോറ്റു. ഇന്ത്യക്കെതിരായ മത്സരത്തില്‍  അഫ്ഗാന്‍ വിജയത്തിന് അടുത്തെത്തിയെങ്കിലും മുഹമ്മദ് ഷമിയുടെ ഡെത്ത് ഓവറിനുമുന്നില്‍ തോറ്റു. ഈ ലോകകപ്പില്‍ ഒക്ടോബര്‍ ഏഴിന് ധര്‍മശാലയില്‍ ബംഗ്ലാദേശിനെതിരെ ആണ് അഫ്ഗാനിസ്ഥാന്‍റെ ആദ്യ മത്സരം.11 ന് ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം.

 

അഫ്ഗാനിസ്ഥാൻ ലോകകപ്പ് ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, എഫ്. എഫ്. അബ്ദുൽ റഹ്മാൻ, മുജീബ് ഉർ റഹ്മാൻ, എഫ്, നവീൻ ഉൾ ഹഖ്.

റിസർവ് താരങ്ങൾ: ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്റഫ്, ഫരീദ് അഹമ്മദ് മാലിക്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍