
മുംബൈ: ഏകദിന ലോകകപ്പില്‍ നാളെ നിര്‍ണായക മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. സെമി ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സത്തിന് ടിക്കറ്റുകള്‍ ലഭിക്കുക എളുപ്പമുള്ള കാര്യമല്ല. ഇതിനിടെ, സെമി ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച ഒരാളെ മുംബൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷത്തില്‍ കൂടുതല്‍ തുകയാണ് ഓരോ ടിക്കറ്റിനും ഈടാക്കിയിരിക്കുന്നത്.
1,20,000 രൂപയ്ക്ക് ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ റോഷന്‍ ഗുരുഭക്ഷനിയെന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് ടിക്കറ്റുകള്‍ കണ്ടെടുത്തു. റോഷനൊപ്പം മറ്റൊരാള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ടിക്കറ്റ് ബ്ലാക്ക് മാര്‍ക്കറ്റിംഗില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകകപ്പ് മത്സര ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ മുണ്ടെ ആവശ്യപ്പെട്ടു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാരണം ബുധനാഴ്ച നേരത്തെ സ്റ്റേഡിയത്തിലെത്താനും നിര്‍ദേശിച്ചു.
രണ്ട് മണിക്കാണ് മത്സരം. ലോകകപ്പില്‍ സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. കഴിഞ്ഞ രണ്ട് തവണയും അവര്‍ ഫൈനലില്‍ പ്രവേശിച്ചു. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് എപ്പോഴും പണി തരുന്നതും ന്യൂസിലന്‍ഡാണ്. ഇത്തവണ ഇന്ത്യന്‍ ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മാത്രമല്ല, എല്ലാവരും മികച്ച ഫോമിലാണുള്ളതിനാല്‍ ജയം ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
2019ല്‍ ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ തോറ്റാണ് ഇന്ത്യ പുറത്താവുന്നത്. അതിനുള്ള പ്രതികാരം കൂടി കാണും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മനസില്‍. രണ്ടാം സെമി ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. നവംബര്‍ 19ന് അഹമ്മബാദാബ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
സഞ്ജുവിനെ തഴഞ്ഞേക്കും! ജിതേഷ് ശര്‍മ ടീമിലേക്ക്; ഓസീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം നാളെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!