വിജയ് ഹസാരെ: കേരളത്തിനെതിരെ ഒഡീഷയ്ക്ക് മികച്ച തുടക്കം

Published : Feb 20, 2021, 11:06 AM IST
വിജയ് ഹസാരെ: കേരളത്തിനെതിരെ ഒഡീഷയ്ക്ക് മികച്ച തുടക്കം

Synopsis

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഒഡീഷ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്.  

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഒഡീഷയ്ക്ക് തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഒഡീഷ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്. ഗൗരവ് ചൗധരി (24), സന്ദീപ് പട്‌നായ്ക് (23 എന്നിവരാണ് ക്രീസില്‍. 

നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒഡീഷയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പമുണ്ടായിരുന്നതിനില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ 45 ഓവറാണ് മത്സരം. വെറ്ററന്‍ താരം എസ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങുന്നത്. 

കേരള ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), എം ഡി നിതീഷ്, മുഹമ്മദ് അസറുദ്ദീന്‍, എസ് ശ്രീശാന്ത്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്.

ഒഡീഷ ടീം: ഗൗരവ് ചൗധരി, സന്ദീപ് പട്‌നായ്ക്, സൂര്യകാന്ത് പ്രഥാന്‍, അഭിഷേക് യാദവ്, രാജേഷ് ധുപര്‍, സുബ്രാന്‍ഷു സേനാപതി, ഷാന്തനു മിശ്ര (ക്യാപ്റ്റന്‍), സൗരഭ് കനോജിയ, രാജേഷ് മോഹന്തി, കാര്‍ത്തിക് ഭിശ്വല്‍, ദേബബ്രത പ്രഥാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ സി ടീം മതി'; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
'ഇതിനേക്കാള്‍ നല്ലത് മത്സരം ബഹിഷ്‌കരിക്കുന്നതായിരുന്നു': തോല്‍വിക്ക് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച് ഡാനിഷ് കനേരിയ