സച്ചിന്റെ ആ ഒരു റെക്കോര്‍ഡ് മാത്രം വിരാട് കോലിക്ക് തകര്‍ക്കാനാവില്ലെന്ന് സെവാഗ്

By Web TeamFirst Published Aug 23, 2019, 8:24 PM IST
Highlights

സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും കോലി തകര്‍ത്താലും ഒരു റെക്കോര്‍ഡ് മാത്രം ഇളകാതെ നില്‍ക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സെവാഗ്.

ദില്ലി: ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ ബാറ്റ്സ്മാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡുള്‍പ്പെടെ ഭൂരിഭാഗം റെക്കോര്‍ഡുകളും കോലി മറികടക്കുമെന്ന് കരുതുന്നവരുമേറെ. ടെസ്റ്റില്‍ 25ഉം ഏകദിനത്തില്‍ 43ഉെ സെഞ്ചുറികളാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്.

സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും കോലി തകര്‍ത്താലും ഒരു റെക്കോര്‍ഡ് മാത്രം ഇളകാതെ നില്‍ക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കളിക്കാരനെന്ന റെക്കോര്‍ഡാണ് കോലിക്ക് നഷ്ടമാകുകയെന്നും സെവാഗ് പറഞ്ഞു. കരിയറില്‍ 200 ടെസ്റ്റുകളാണ് സച്ചിന്‍ കളിച്ചത്.

30കാരനായ കോലി ഇതുവരെ കളിച്ചതാകട്ടെ 77 ടെസ്റ്റുകളാണ്. 168 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. വിരാട് കോലിക്കെന്നല്ല മറ്റേതൊരു കളിക്കാരനും സച്ചിന്റെ ഈ റെക്കോര്‍ഡില്‍ തൊടാനാവില്ലെന്നും സെവാഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 77 ടെസ്റ്റ് കളിച്ച കോലി 25 സെഞ്ചുറി ഉള്‍പ്പെടെ 6613 റണ്‍സാണ് നേടിയത്.

click me!