ബുമ്രയുടെ പകരക്കാരന്‍; എതിരാളികളള്‍ ഭയക്കുന്ന ബൗളറുടെ പേരുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

Published : Oct 06, 2022, 10:12 PM IST
 ബുമ്രയുടെ പകരക്കാരന്‍; എതിരാളികളള്‍ ഭയക്കുന്ന ബൗളറുടെ പേരുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

Synopsis

അതുകൊണ്ടു തന്നെ ബുമ്രയുടെ പകരക്കാരനും അതുപോലെ പരിചയ സമ്പത്തുള്ള കളിക്കാരനാകണം. എന്‍റെ അഭിപ്രായത്തില്‍ മുഹമ്മദ് ഷമിയാണ് ആ കളിക്കാരന്‍. ലോകമെമ്പാടുമുള്ള വേദികളില്‍ കളിച്ച പരിചയം ഷമിക്കുണ്ട്. മാത്രമല്ല, പന്ത് സ്വിംഗ് ചെയ്യിക്കാനും വേഗതയോടെ ബൗള്‍ ചെയ്യാനും ഷമിക്കാവും. മറ്റ് സാധ്യതകളെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല.കാരണം എന്‍റെ ലിസ്റ്റില്‍ ഷമി തന്നെയാണ് ഒന്നാമത്.

ജൊഹാനസ്ബര്‍ഗ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്ന് ഓസ്ട്രേലിയയിലേക്ക് പറന്നപ്പോള്‍ ജസ്പ്രീത് ബുമ്ര ആ വിമാനത്തിലുണ്ടായിരുന്നില്ല. പരിക്കേറ്റ ബുമ്ര ലോകകപ്പില്‍ നിന്ന് പുറത്താവുകയും പകരക്കാരനെ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതോടെ 15 അംഗ ടീമിന് പകരം 14 അംഗ ടീമുമായാണ് ഇന്ത്യ ഓസ്ട്രേലിയിലേക്ക് പറന്നത്. ബുമ്രയുടെ പകരക്കാരനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിനിടെ ലോകകപ്പില്‍ ആരാകണം ബുമ്രയുടെ പകരക്കാരന്‍ എന്ന കാര്യത്തില്‍ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. ജസ്പ്രീത് ബുമ്ര ഇല്ലെന്ന് അറിയുന്നതോടെ ഇന്ത്യയെ നേരിടാനിരിക്കുന്ന എതിരാളികള്‍ക്ക് ശ്വാസം നേരെ വീഴുമെന്ന്  സ്റ്റെയ്ന്‍ പറഞ്ഞു. കാരണം അസാമാന്യ മികവുള്ള ബൗളറാണ് ബുമ്ര. കളിയില്‍ പ്രഭാവം ചെലുത്താന്‍ കഴിയുന്ന താരം. മത്സരത്തിന്‍റെ ഏത് ഘട്ടത്തിലും പന്തെറിയാന്‍ കഴിയുന്ന ബുമ്രയെ ഇന്ത്യ ഒരുപാട് ആശ്രയിച്ചിരുന്നു. ബുമ്ര ലോകകപ്പില്‍ കളിക്കുന്നില്ല എന്നത് കാഴ്ചക്കാരനെന്ന നിലയില്‍ എന്നെയും നിരാശപ്പെടുത്തുന്നതാണ്.

ടി20 ലോകകപ്പിന് ഇനി 10 നാള്‍; മത്സരങ്ങള്‍ കാണാന്‍ ഈ വഴികള്‍, ഇന്ത്യന്‍ സമയം

അതുകൊണ്ടു തന്നെ ബുമ്രയുടെ പകരക്കാരനും അതുപോലെ പരിചയ സമ്പത്തുള്ള കളിക്കാരനാകണം. എന്‍റെ അഭിപ്രായത്തില്‍ മുഹമ്മദ് ഷമിയാണ് ആ കളിക്കാരന്‍. ലോകമെമ്പാടുമുള്ള വേദികളില്‍ കളിച്ച പരിചയം ഷമിക്കുണ്ട്. മാത്രമല്ല, പന്ത് സ്വിംഗ് ചെയ്യിക്കാനും വേഗതയോടെ ബൗള്‍ ചെയ്യാനും ഷമിക്കാവും. മറ്റ് സാധ്യതകളെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല.കാരണം എന്‍റെ ലിസ്റ്റില്‍ ഷമി തന്നെയാണ് ഒന്നാമത്.

മറ്റ് സാധ്യതകളെ കുറിച്ച് പറയുകയാണെങ്കില്‍ മികച്ച സ്വിംഗ് ഉള്ള ദീപക് ചാഹറും മികച്ച പ്രതിഭയായ മുഹമ്മദ് സിറാജുമാണുള്ളത്. ആവേസ് ഖാന് നല്ല പേസുണ്ട്. പക്ഷെ ഇവരെക്കാളും ഞാന്‍ ആദ്യ പരിഗദണന നല്‍കുന്നത് ഷമിക്കാണ്. അത് ഞാനെഴുതിവെച്ചിട്ടുണ്ട്. പൂര്‍ണ കായികക്ഷമതയുണ്ടങ്കില്‍ അവനെ എതിരാളികള്‍ ഭയക്കും. ഇതൊക്കെയാണെങ്കിലും ബുമ്രയുടെ നഷ്ടം ഇന്ത്യകക് നികത്താനാവില്ലെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ
ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്