
ലാഹോര്‍: ഹിന്ദുവായതിനാല്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. കരിയറില്‍ രണ്ടോ മൂന്നോ കാര്യങ്ങള്‍ക്കാണ് സഹതാരങ്ങളോട് വഴക്കിട്ടിരുന്നതെന്ന് അക്തര്‍ പറഞ്ഞു. അതില്‍ ഒന്ന്, ടീമിലെ പ്രാദേശിക വാദത്തോടായിരുന്നു.
ചില കളിക്കാര്‍ കറാച്ചിയില്‍ നിന്നുള്ളവരെന്നും പഞ്ചാബില്‍ നിന്നും പെഷവാറില്‍ നിന്നുള്ളവരെന്നുമുള്ള വിഭാഗീതയുണ്ടാക്കി. ഇതിനെതിരെ ഞാന്‍ ശബ്ദിച്ചിട്ടുണ്ട്. രണ്ടാമത്തെ കാര്യം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഹിന്ദുവായതിന്റെ പേരില്‍ പലപ്പോഴും സഹതാരങ്ങള്‍ കനേരിയയെ കളിയാക്കാറുണ്ട്. ഇവിടുന്ന് എങ്ങെനയാണ് അവന്‍ ഭക്ഷണം കഴിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. കനേരിയയില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തങ്ങള്‍ നേടില്ലായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
2009ല്‍ കൗണ്ടി ക്രിക്കറ്റില്‍ എസെക്സിനു വേണ്ടി കളിക്കുമ്പോള്‍ ഒത്തുകളിക്ക് പിടിക്കപ്പെട്ട കനേരിയയെ നാലു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് കനേരിയയെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അഞ്ചു വര്‍ഷത്തേക്ക് വിലക്കി. ഒമ്പത് വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് താന്‍ ഒത്തു കളിയില്‍ പങ്കാളിയായിട്ടുണ്ടെന്ന് 39കാരനായ കനേരിയ പരസ്യമായി സമ്മതിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!