സര്‍ഫറാസ് ഇല്ല; യുവ താരങ്ങളെ ഉള്‍പ്പെടുത്തി ഓസീസ് പര്യടനത്തിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Oct 21, 2019, 6:00 PM IST
Highlights

യുവ പേസര്‍മാരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ടി20 പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ട് ടീമിലും മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് ഇടം നേടാനായില്ല.

കറാച്ചി: യുവ പേസര്‍മാരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ടി20 പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ട് ടീമിലും മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് ഇടം നേടാനായില്ല. ടെസ്റ്റ് ടീമിനെ അസര്‍ അലിയും ടി20 ടീമിനെ ബാബര്‍ അസമും നയിക്കും. 19കാരനായ മൂസ ഖാനും 16 വയസ് മാത്രമുള്ള നസീം ഷായുമാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ പേസര്‍മാര്‍. ഓപ്പണര്‍ ആബിദ് അലി, ഇടങ്കയ്യന്‍ സ്പിന്നര്‍ കാഷിഫ് ഭാട്ടി എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.

മൂന്ന് വര്‍ഷം മുമ്പ് ഒരു ടെസ്റ്റ് കളിച്ച ഇഫ്തികര്‍ അഹമ്മദ് പാക് ടീമിലേക്ക് തിരിച്ചെത്തി. 14 ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള മുഹമ്മദ് അബ്ബാസാണ് പാക് നിരയില്‍ പരിചയസമ്പത്തുള്ള പേസര്‍. ഹസന്‍ അലിക്ക് പരിക്ക് കാരണം ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഉയര്‍ന്ന നിലവാരം കാണിക്കുകയാണ് ലക്ഷ്യമെന്ന് പാക് കോച്ചും മുഖ്യസെലക്റ്ററുമായി മിസ്ബ ഉല്‍ ഹഖ് പറഞ്ഞു.

ടെസ്റ്റ് ടീം: അസര്‍ അലി (ക്യാപ്റ്റന്‍), ആബിദ് അലി, അസദ് ഷഫീഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ഇമാം ഉല്‍ ഹഖ്, ഇമ്രാന്‍ ഖാന്‍, ഇഫ്തികര്‍ അഹമ്മദ്, കാഷിഫ് ഭാട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), മൂസ് ഖാന്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, യാസിര്‍ ഷാ. 

ടി20 ടീം: ബാബര്‍ അസം, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഇമാം ഉല്‍ ഹഖ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അമിര്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), മൂസ ഖാന്‍, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാദിര്‍, വഹാബ് റിയാസ്.

click me!