നസീം ഷായ്ക്ക് അഞ്ച് വിക്കറ്റ്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്

By Web TeamFirst Published Dec 23, 2019, 11:18 AM IST
Highlights

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്. കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ 263 റണ്‍സിനാണ് പാകിസ്ഥാന്‍ തകര്‍ത്തത്. സ്‌കോര്‍: പാകിസ്ഥാന്‍ 191 & 553/3, ശ്രീലങ്ക 271 & 212.  ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-0ത്തിന്  പാകിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. 

കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്. കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ 263 റണ്‍സിനാണ് പാകിസ്ഥാന്‍ തകര്‍ത്തത്. സ്‌കോര്‍: പാകിസ്ഥാന്‍ 191 & 553/3, ശ്രീലങ്ക 271 & 212.  ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-0ത്തിന്  പാകിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. 

രണ്ടാം ഇന്നിങ്സില്‍ 476 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 212 എന്ന നിലയിലായിരുന്നു. ഒരു ദിനം ശേഷിക്കെ ടെസ്റ്റ് വിജയിക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 264 റണ്‍സ് വേണമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെ ശ്രീലങ്കന്‍ താരങ്ങള്‍ കൂടാരം കയറി. ഒഷാഡ ഫെര്‍ണാണ്ടോ (102)യാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.  

ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറിയാണിത്. 13 ബൗണ്ടറി ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഫെര്‍ണാണ്ടോയ്ക്ക് പുറമെ 65 റണ്‍സെടുത്ത നിരോഷന്‍ ഡിക്ക്വെല്ലയ്ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. 

പാകിസ്ഥാന് വേണ്ടി നസീം ഷാ അഞ്ച് വിക്കറ്റ് വീഴ്ത്തി. യാസിര്‍ ഷായ്ക്ക് രണ്ട് വിക്കറ്റുണ്ട്. ഹാരിസ് സൊഹൈല്‍, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുണ്ട്. നേരത്തെ, ഷാന്‍ മസൂദ് (135), ആബിദ് അലി (174), അസര്‍ അലി (118), ബാബര്‍ അസം (പുറത്താവാതെ 100) എന്നിവരുടെ സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാനെ 191ന് പുറത്താക്കിയ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 80 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 271 റണ്‍സാണ് സന്ദര്‍ശകരായ ലങ്ക ഒന്നാം ഇന്നിങ്സില്‍ നേടിയത്.

click me!