
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിര്‍ണായ പോരില്‍ നാളെ ഇന്ത്യയെ നേരിടുകയാണ് പാകിസ്ഥാന്‍. യുഎസിനോട് ആദ്യ മത്സരം പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ എത്തുന്നത്. ഒരിക്കല്‍ കൂടി തോറ്റാല്‍ കാര്യങ്ങള്‍ കുഴയും. സൂപ്പര്‍ എട്ട് കാണാതെ പുറത്ത് പോവേണ്ടി വരും. നാളെ ന്യൂയോര്‍ക്ക്, നസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആര്‍ക്കും പരിക്കുമില്ല. നാളെ ജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ എട്ടിലെത്തുക എളുപ്പമായിരിക്കും.
മത്സരത്തിനായി കഴിഞ്ഞ ദിവസാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ന്യൂയോര്‍ക്കിലെത്തിയത്. എന്നാല്‍ ഒരുക്കിയ സൗകര്യത്തില്‍ പാക് ടീം ഒട്ടും ഹാപ്പിയല്ല. അവര്‍ പരാതി ഉന്നയിക്കുകയും ചെയ്തു. ഒരുക്കിയ താമസസൗകര്യം സ്റ്റേഡിയത്തില്‍ നിന്ന് ഏറെ ദൂരെയാണെന്ന് പാക് ടീമിന്റെ പരാതി. ഇന്ത്യക്ക് നല്‍കിയ രീതിയിലുള്ള അതേ രീതിയിലുള്ള സൗകര്യം ഏര്‍പ്പാടാക്കണമെന്നായിരുന്നു പാക് ടീമിന്റെ വാദം. ഐസിസി പരാതി സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.
ടോസ് നിര്‍ണായകമാകും
ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി സ്റ്റേഡിയത്തിലെ നാലാം മത്സരമാണ് നാളെ നടക്കുന്നത്. പിച്ചിന്റെ പ്രവചനാതീത സ്വഭാവം കൊണ്ട് ഏറെ പഴികേട്ട ഗ്രൗണ്ടില്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയ ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും എതിരാളികളെ 100ല്‍ താഴെ സ്‌കോറില്‍ ഒതുക്കുകയും ചെയ്‌തെങ്കിലും ചേസിംഗും അത്ര എളുപ്പമായിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ 137 റണ്‍സടിച്ച് ഈ ഗ്രൗണ്ടില്‍ 100 പിന്നിടുന്ന ആദ്യ ടീമായി. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിനാകട്ടെ 20 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!