അടിത്തറയിട്ട് ബാബറും റിസ്‍വാനും; വിജയത്തിലേക്ക് ബാറ്റുവീശി പാകിസ്ഥാൻ

Published : Nov 06, 2022, 11:58 AM IST
അടിത്തറയിട്ട് ബാബറും റിസ്‍വാനും; വിജയത്തിലേക്ക് ബാറ്റുവീശി പാകിസ്ഥാൻ

Synopsis

ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബം​ഗ്ലാ കടുവകളെ കുഴക്കിയത്.

അഡ്ലെയ്ഡ്: ബം​ഗ്ലാദേശിനെതിരെയുള്ള നിർണായക മത്സരത്തിൽ വിജയത്തിലേക്ക് ബാറ്റുവീശി പാകിസ്ഥാൻ. പവർപ്ലേയിൽ പാകിസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 35 റൺസ് എന്ന നിലയിലാണ്. 21 പന്തിൽ 26 റൺസെടുത്ത റിസ്‍വാനും 16 പന്തിൽ 9 റൺസെടുത്ത ബാബറുമാണ് ക്രീസിൽ. 128 റൺസാണ് പാകിസ്ഥാന്റെ വിജയലക്ഷ്യം. ലഭിച്ച സുവർണാവസരം ബം​ഗ്ലാദേശ് താരങ്ങൾ പാഴാക്കിയതും ഇരുവർക്കും തുണയായി.   ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബം​ഗ്ലാ കടുവകളെ കുഴക്കിയത്. ഷബാദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടിയ നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ബം​ഗ്ലാദേശ് ടോപ് സ്കോറർ(48 പന്തിൽ54). സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ(20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റ്സ്മാൻമാർ. സെമിയിൽ എത്താനുള്ള സുവർണാവസരമാണ് ഇരുടീമുകൾക്കും. ഇന്ന് ജയിച്ചാൽ പാകിസ്ഥാന് ഇന്ത്യക്കൊപ്പം ​ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താം. മികച്ച റൺറേറ്റിൽ ജയിച്ചാൽ ബം​ഗ്ലാദേശിനും സെമി സാധ്യതയുണ്ട്.

​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റതോടെ ഇന്ത്യ ഇതിനകം സെമിയില്‍ എത്തിയിട്ടുണ്ട്. ഒരിക്കല്‍ക്കൂടി ഐസിസി ടൂര്‍ണമെന്‍റില്‍ പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയയെയാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്. പ്രോട്ടീസിനെ 13 റണ്‍സിന് നെതര്‍ലന്‍ഡ്‌സ് വീഴ്‌ത്തുകയായിരുന്നു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വൈഭവിന് മറുപടി നല്‍കി അഭിഷേകും കിഷനും, റണ്‍മല കയറി തിരിച്ചടിച്ച് ഹൈദരാബാദ്, രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്
തിരക്കേറിയ ഡല്‍ഹി നഗരത്തിലൂടെ എൻഗിഡിയെ ആശുപത്രിയിലെത്തിച്ചത് 11 മിനിറ്റിനുള്ളിൽ, ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്