
ദുബൈ: പാകിസ്ഥാന്‍ പേസ് ബൗളര്‍ നസീം ഷായുടെ പ്രായത്തെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെയാണ് നസീം ഷാ ട്വന്‍റി 20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. യുവ താരത്തിന്‍റെ പ്രകടനം ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കുകയും ചെയ്തു. 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം പേരിലാക്കിയത്. എന്നാല്‍, നസീമിന്‍റെ മികച്ച പ്രകടനവും പാകിസ്ഥാന്‍റെ തോല്‍വി ഒഴിവാക്കാനായില്ല. അഞ്ച് വിക്കറ്റിന്‍റെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നസീമിനെ തേടി അഭിനന്ദനങ്ങള്‍ എത്തി. എന്നാല്‍, ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പഴയ ട്വീറ്റ് പൊങ്ങി വന്നു. പാക് മാധ്യമപ്രവര്‍ത്തകനായ സാജ് സിദ്ദിഖ് 2018 ഡിസംബര്‍ ഒന്നിനിട്ട ട്വീറ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സീസണ്‍ നാലുമായി ബന്ധപ്പെട്ട ഒരു ട്വീറ്റായിരുന്നു അത്.
ഗ്ലാഡിയേറ്റേഴ്സ് ടീം കരാര്‍ ഒപ്പിട്ട പുത്തന്‍ പ്രതീക്ഷയായ ഒരു പേസ് ബൗളര്‍ക്ക് പരിക്കേറ്റെന്നുള്ള വിവരമാണ് സാജ് പങ്കുവെച്ചത്. താരം പരിശീലനം തുടങ്ങിയെന്നും പാക് സൂപ്പര്‍ ലീഗില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറച്ച് നസീം ഷായെ കുറിച്ചായിരുന്നു ആ ട്വീറ്റ്. എന്നാല്‍, സാജ് അന്ന് 17 വയസുള്ള നസീം ഷായ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് പങ്കുവെച്ചത്.
ഇപ്പോള്‍ നാലോളം വര്‍ഷം പിന്നിട്ടു, പക്ഷേ നസീം ഷായുടെ ഔദ്യോഗിക പ്രായം 19 മാത്രമാണ്. ഇതെന്ത് മറിമായം എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നസീം 2020ല്‍ മാറിയിരുന്നു. അന്ന് താരത്തിന്‍റെ വയസ് 16 ആണെന്നാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഈ പ്രായ കണക്കും ചോദ്യങ്ങള്‍ക്ക് നടുവിലായിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് അടക്കം നസീമിന്‍റെ പ്രായം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതാദ്യമായല്ല പാക് താരങ്ങള്‍ പ്രായത്തിന്‍റെ പേരിലുള്ള വിവാദങ്ങളില്‍ അകപ്പെടുന്നത്. പാക് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയാണ് ഇതില്‍ പ്രമുഖന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!