പാകിസ്ഥാന് ഇന്ന് യുഎസ് പരീക്ഷ! പാടുപെടുമോ? പാക് പേസര്‍മാരുടെ പ്രകടനം ഉറ്റുനോക്കി ഇന്ത്യന്‍ താരങ്ങളും

Published : Jun 06, 2024, 09:22 AM IST
പാകിസ്ഥാന് ഇന്ന് യുഎസ് പരീക്ഷ! പാടുപെടുമോ? പാക് പേസര്‍മാരുടെ പ്രകടനം ഉറ്റുനോക്കി ഇന്ത്യന്‍ താരങ്ങളും

Synopsis

ലോകകപ്പിന് തൊട്ടുമ്പാണ് ട്വന്റി 20യില്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ അസം വീണ്ടും ടീമിന്റെ നായകനായെത്തുന്നത്.

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ആദ്യ മല്‍സരം. ഡല്ലാസ്, ഗ്രാന്‍ഡ് പ്രെയ്‌റി സ്റ്റേഡിയത്തില്‍ ആതിഥേയരായ അമേരിക്കയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. ആദ്യ മല്‍സരം ജയിച്ച അമേരിക്ക പാക്കിസ്ഥാനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷിലാണ്. കയ്യെത്തും ദൂരെ ഒരു ലോകകിരീടം നഷ്ടമായതിന്റെ സങ്കടമെല്ലാം തീര്‍ക്കണം പാക്കിസ്ഥാന്. അതിനൊരുങ്ങിയാണ് യുഎസിലേക്കുള്ള വരവ്. പക്ഷേ, അടുത്തിടെയായി കാര്യങ്ങള്‍ അത്ര പോര ടീമിന്. ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരന്പര തോറ്റാണ് ടീം യുഎസിലിറങ്ങുന്നത്. 

തൊട്ടുമുന്പ് അയര്‍ലന്‍ഡിനോടും ഒരു മല്‍സരം തോറ്റു. ലോകകപ്പിന് തൊട്ടുമ്പാണ് ട്വന്റി 20യില്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ അസം വീണ്ടും ടീമിന്റെ നായകനായെത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കിരീടം കൊണ്ട് പരിഹാരം കാണാമെന്ന പ്രതീകയിലാണ് ടീം. ഓപ്പണിങ്ങില്‍ ബാബര്‍ അസമവും മുഹമ്മദ് റിസ്വാനും മിന്നുന്നതാണ് ടീമിന്റെ പ്രതീക്ഷ. പക്ഷേ വമ്പനടിക്കാരുടെ ലോകകപ്പില്‍ ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റില്‍ ടീമിന് ആശങ്കകളുണ്ട്. 

ടി20 ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷ സഞ്ജുവിന് ഇനിയും വേണോ? പാകിസ്ഥാനെതിരെ കളിപ്പിക്കണമെന്നും വേണ്ടെന്നും വാദം

ആദ്യ മല്‍സരത്തിനിറങ്ങും മുന്പ് ഓള്‍റൗണ്ടര്‍ ഇമാദ് വസീമിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. നേരത്തെ വിരമിക്കലില്‍ നിന്ന് ഇമാദിനെ തിരിച്ച് ടീമിലെടുത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും സംഘവും തയാറാണ്. യുഎസിലെ അത്ര പരിചിതമല്ലാത്ത സാഹചര്യങ്ങളിലും തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ആരെയും തോല്‍പ്പിക്കാവുന്ന കരുത്തുണ്ടെങ്കിലും ആരോടും തോക്കാമെന്നതാണ് ടീമിന്റെ ദൗര്‍ബല്യം. 

റിഷഭ് പന്തിന് മാത്രം കഴിയുന്നത്! ഈ സിക്സിനൊക്കെ വേറെ പേരിടേണ്ടിവരും; ആരാധകരെ അമ്പരപ്പിച്ച ഷോട്ട് കാണാം

ഈ പ്രവചനാതീതമായ സ്വഭാവമാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. യുഎസ് ആകട്ടെ ആദ്യ മല്‍സരത്തിലെ ജയത്തിന്റെ ആവേശത്തിലാണ്. കാനഡയെ തോല്‍പിച്ച ബാറ്റിങ് കരുത്തിലാണ് ടീമിന്റെ പ്രതീക്ഷ. പക്ഷേ ലോകോത്തര നിലവാരമുള്ള പാക് പേസര്‍മാരെ യുഎസ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ ടീം പാക് ബൗളര്‍മാരുടെ പ്രകടനം ഉറ്റുനോക്കുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍