
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്തതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രകീര്‍ത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. എക്‌സിലാണ് അദ്ദേഹം അഭിനന്ദന സന്ദേശം അയച്ചത്. അഹമ്മദാബാദിലേക്ക് മഹത്തായ വിജയമാണെന്നും ഓള്‍ റൗണ്ട് പ്രകടനാണെന്നും മോദി കുറിച്ചിട്ടു. വരുന്ന മത്സരങ്ങള്‍ക്കുള്ള ആശംസയും അദ്ദേഹം നേരുന്നുണ്ട്. പിന്നീട് മുംബൈയിലെത്തിയ അദ്ദേഹം ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി സെഷനില്‍ പങ്കെടുത്തു. 2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സെഷനിില്‍ പറഞ്ഞു. ഇന്ത്യന്‍ കായിക രംഗത്തെ വലിയ ദിവസമായിട്ടാണ് കായിക പ്രേമികള്‍ ഇതിനെ കാണുന്നത്.
അതേസമയം, അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല.
അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.
തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
പാകിസ്ഥാന് 'എട്ടിന്റെ' പണി! ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മയും സംഘവും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!