ഡല്‍ഹിയിലെ വായു മലിനീകരണം: ഇന്ത്യന്‍ ടീമിന്റെ പരിശീലനം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍

Published : Oct 29, 2019, 05:45 PM ISTUpdated : Oct 29, 2019, 05:47 PM IST
ഡല്‍ഹിയിലെ വായു മലിനീകരണം: ഇന്ത്യന്‍ ടീമിന്റെ പരിശീലനം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍

Synopsis

അന്തരീക്ഷം മെച്ചപ്പെട്ടില്ലെങ്കില്‍ പരിശീലന സെഷന്‍ നിര്‍ബന്ധമാക്കാതിരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. മൂന്നിന് മത്സരം നടക്കുന്നത് രാത്രിയായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്.

ദില്ലി: ഡല്‍ഹിയിലെ വായുമലിനീകരണം കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നിന് ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ഒക്ടോബര്‍ 31നാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയിലെത്തുക. ഒന്നിനും രണ്ടിനും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെ മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന് പരിശീലന സെഷനുണ്ട്.

എന്നാല്‍ ഡല്‍ഹിയിലെ വായുമലിനീകരണം കാരണം തുറന്ന സ്റ്റേഡിയത്തില്‍ പരിശീലനം നടത്താനാവുമോ എന്നാണ് ആശങ്ക. അന്തരീക്ഷം മെച്ചപ്പെട്ടില്ലെങ്കില്‍ പരിശീലന സെഷന്‍ നിര്‍ബന്ധമാക്കാതിരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. മൂന്നിന് മത്സരം നടക്കുന്നത് രാത്രിയായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. രാവിലെയുള്ള പരിശീലന സെഷനെയും മോശം അന്തരീക്ഷം ബാധിക്കുമെന്നതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കിയേക്കും.

ബംഗ്ലാദേശ് ടീമിനെ ഒന്നിനും രണ്ടിനും രാവിലെ ഒമ്പത് മുതല്‍ 12വരെ സ്റ്റേഡിയത്തില്‍ പരിശീലന സെഷനുണ്ട്. എന്നാല്‍ ഇത് സാധ്യമാവില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സൂര്യപ്രകാശം എത്തി അന്തരീക്ഷം മെച്ചപ്പെട്ടാല്‍ മാത്രമെ പരിശീലന സെഷന്‍ സാധ്യമാവു. മോശം അന്തരീക്ഷമാണെങ്കിലും മത്സരം മാറ്റില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദ്ദിക്കോ വരുണോ അല്ല, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ഇംപാക്ട് പ്ലേയറായത് മറ്റൊരു താരം
'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി