ചേട്ടൻ ചീറ്റ മാതിരി അറൈവല് ആയിരിക്കാറ്! മലയാളത്തിന്‍റെ അഭിമാനം, സഞ്ജു സാംസൺ ഇന്ന് പിറന്നാൾ

Published : Nov 11, 2024, 01:54 PM IST
ചേട്ടൻ ചീറ്റ മാതിരി അറൈവല് ആയിരിക്കാറ്! മലയാളത്തിന്‍റെ അഭിമാനം, സഞ്ജു സാംസൺ ഇന്ന് പിറന്നാൾ

Synopsis

കരിയറിലെ തന്നെ എറ്റവും മികച്ച ഫോമിലാണ് താരം. ബംഗ്ലദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ചുറി നേടിയ സഞ്ജു ട്വന്‍റി 20 ടീമില്‍ ഓപ്പണിംഗ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് പിറന്നാള്‍. ബിസിസിഐയും ഐപിഎല്ലില്‍ താരത്തിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സും താരത്തിന് പിറന്നാൾ ആശംസകൾ നേര്‍ന്നിട്ടുണ്ട്. നിരവധി ആരാധകരും വിവിധ ഐ പി എല്‍ ഫ്രാഞ്ചൈസികളും സഹതാരങ്ങളും മുൻ താരങ്ങളുമെല്ലാം മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന് ആശംസകൾ നേര്‍ന്നു.

കരിയറിലെ തന്നെ എറ്റവും മികച്ച ഫോമിലാണ് താരം. ബംഗ്ലദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ചുറി നേടിയ സഞ്ജു ട്വന്‍റി 20 ടീമില്‍ ഓപ്പണിംഗ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഏകദിന ടീമിലേക്ക് സഞ്ജു വീണ്ടും  പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ. ജനറേഷനല്‍ ടാലന്‍റ് എന്ന വിശേഷണത്തോടെയാണ്  2015ല്‍ ടീം ഇന്ത്യക്കായി സഞ്ജു അരങ്ങേറ്റം കുറിക്കുന്നത്. 

എന്നാല്‍, ടീമിൽ സ്ഥാനം ഉറപ്പിക്കാൻ മാത്രം താരത്തിന് സാധിച്ചില്ല. വല്ലപ്പോഴും വീണു കിട്ടുന്ന വിരലിൽ എണ്ണാവുന്ന അവസരങ്ങളില്‍ പലപ്പോഴും സമ്മര്‍ദത്തിന് അടിപ്പെടുന്ന സഞ്ജുവിനെ ക്രിക്കറ്റ് ലോകം കണ്ടു. ഐപിഎല്ലില്‍ തീപാറും ബാറ്റിംഗ് പുറത്തെടുത്ത് വിമര്‍ശകരുടെ വായ അടപ്പിക്കാൻ താരത്തിന് കഴിഞ്ഞെങ്കിലും ടീം ഇന്ത്യയില്‍ പലര്‍ക്കുമായി വഴിമാറി കൊടുക്കുക എന്ന വിധിയായിരുന്നു സഞ്ജുവിനുള്ളത്. 

എന്നാല്‍, ഈ പ്രതിസന്ധികൾക്ക് മുന്നില്‍ അടിപതറാതെ തന്‍റെ പ്രതിഭയില്‍ വിശ്വസിച്ച സഞ്ജുവിന്‍റെ കരിയറിലെ വലിയ നാഴികകല്ലായി മാറി രാജസ്ഥാൻ റോയല്‍സിന്‍റെ നായക സ്ഥാനം. മികച്ച രീതിയില്‍ ടീമിനെ നയിച്ച സഞ്ജു 2022 സീസണില്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചു. പതിയെ ആണെങ്കിലും ഇന്ത്യൻ ടീമിലും സ്ഥാനം ഉറപ്പിക്കുന്ന തരത്തിലേക്ക് സഞ്ജു എത്തിക്കഴിഞ്ഞു. കിരീടം നേടിയ ടി 20 ലോകകപ്പ് ടീമില്‍ അംഗമാകാനുള്ള ഭാഗ്യവും താരത്തെ തേടിയെത്തി.

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

25.2 കോടിക്ക് കൊല്‍ക്കത്ത വിളിച്ചെടുത്ത ഗ്രീനിന് കിട്ടുക 18 കോടി മാത്രം, കാരണം, ബിസിസിഐയുടെ ഈ നിബന്ധന
വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍; ക്വിന്റണ്‍ ഡി കോക്ക് മുംബൈ ഇന്ത്യന്‍സില്‍