ഇനി കൂട്ടലും കുറക്കലുമില്ല, കളി ജയിച്ചാൽ മതി, സെമിയിലേക്കുള്ള ഇന്ത്യയുടെ വഴി തെളിച്ച് ദക്ഷിണാഫ്രിക്ക; ചെയ്യേണ്ടത് ഇത്രമാത്രം

Published : Feb 26, 2026, 07:08 PM IST
Suryakumar Yadav

Synopsis

ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ കൂടുതൽ എളുപ്പമാക്കി. പ്രധാനമായും നെറ്റ് റൺറേറ്റിന്‍റെ സങ്കീർണ്ണമായ കണക്കുകളിൽ നിന്ന് ഇന്ത്യക്ക് തൽക്കാല ആശ്വാസം ലഭിച്ചു.

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചപ്പോള്‍ ഇന്ത്യക്ക് കൂടിയാണ് ശ്വാസം നേരേ വീണത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം മുന്നിൽ നിന്ന് നയിച്ചപ്പോൾ വിൻഡീസ് ബൗളർമാർ കാഴ്ചക്കാരായി. 46 പന്തിൽ നിന്ന് 82 റൺസാണ് (7 ഫോർ, 4 സിക്സ്) മാർക്രം അടിച്ചുകൂട്ടിയത്. ഓപ്പണർ ക്വിന്റൺ ഡി കോക്ക് 24 പന്തിൽ 47 റൺസെടുത്തു. മൂന്നാം നമ്പറിലെത്തിയ റയാൻ റിക്കൽറ്റൺ 45 റൺസുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ കൂടുതൽ എളുപ്പമാക്കി. പ്രധാനമായും നെറ്റ് റൺറേറ്റിന്‍റെ സങ്കീർണ്ണമായ കണക്കുകളിൽ നിന്ന് ഇന്ത്യക്ക് തൽക്കാല ആശ്വാസം ലഭിച്ചു. സിംബാബ്‌വെക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും നടക്കാനിരിക്കുന്ന ബാക്കി രണ്ട് മത്സരങ്ങളിലും ജയിക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെയോ റൺറേറ്റിനെയോ ആശ്രയിക്കാതെ ഇന്ത്യക്കിനി നേരിട്ട് സെമിയിലെത്താം.

ഇന്ന് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെയോട് പരാജയപ്പെട്ടാലും ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കില്ല. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ വൻ മാർജിനിൽ തോല്‍പ്പിക്കുകയും, ദക്ഷിണാഫ്രിക്ക സിംബാബ്‌വെയെ തോൽപ്പിക്കുകയും ചെയ്താലും ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറക്കും പക്ഷെ നെറ്റ് റൺറേറ്റ് അപ്പോള്‍ നിർണ്ണായകമാകും. എന്നാല്‍ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോൽക്കുകയോ, സിംബാബ്‌വെ തങ്ങളുടെ ബാക്കി രണ്ട് മത്സരങ്ങളിലും ജയിക്കുകയോ ചെയ്താൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകും. ചുരുക്കത്തിൽ, ദക്ഷിണാഫ്രിക്ക വിൻഡീസിനെ തകർത്തതോടെ ഇന്ത്യയുടെ മുന്നിലെ ലക്ഷ്യം വ്യക്തമാണ്. റൺറേറ്റിന്‍റെ കൂട്ടലോ കിഴിക്കലോ ഇല്ലാതെ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം.

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ തോല്‍വിയോടെ വെസ്റ്റ് ഇന്‍ഡീസിന്‍റെ നെറ്റ് റണ്‍റേറ്റ് അഞ്ചില്‍ നിന്ന് +1.791 ആയി കുത്തനെ ഇടിഞ്ഞതും ഇന്ത്യക്ക് അനുകൂലമാണ്. ദക്ഷിണാഫ്രിക്ക +2.890 നെറ്റ് റണ്‍റേറ്റുമായി ഒന്നാം സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് സിംബാബ്‌വെ, പ്ലേയിംഗ് ഇലവനില്‍ 2 മാറ്റം, റിങ്കു പുറത്ത്, സഞ്ജുവും അക്സറും തിരിച്ചെത്തി
ഇന്ത്യക്ക് ആശ്വാസം, വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക, റണ്‍റേറ്റ് ഭീഷണി ഒഴിഞ്ഞു