കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ടോസ്; ടീമില്‍ മാറ്റം

Published : Apr 15, 2025, 07:47 PM IST
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ടോസ്; ടീമില്‍ മാറ്റം

Synopsis

ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മൊയീന്‍ അലിക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി.

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മൊയീന്‍ അലിക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. സീസണിലെ നാലാം ജയം ലക്ഷ്യമിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, ആന്റിച്ച് നോര്‍ജെ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്സ്: മനീഷ് പാണ്ഡെ, അങ്ക്കൃഷ് രഘുവംഷി, റോവ്മാന്‍ പവല്‍, ലുവ്നിത്ത് സിസോദിയ, അനുകുല്‍ റോയ്.

പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിംഗ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍

ഇംപാക്ട് സബ്സ്: വിജയ്കുമാര്‍ വൈശാഖ്, സൂര്യന്‍ഷ് ഷെഡ്ഗെ, യാഷ് താക്കൂര്‍, ഹര്‍പ്രീത് ബ്രാര്‍, പ്രവീണ്‍ ദുബെ.

ഹൈദരാബാദിനെതിരെ 245 റണ്‍സ് നേടിയിട്ടും തോല്‍വി നേരിട്ട ഞെട്ടലിലാണ് പഞ്ചാബ്. യുസ്‌വേന്ദ്ര ചഹലിന് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. അഞ്ച് കളികളില്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ചഹലിന് നേടാനായത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും ബാറ്റിംഗിലും ബൗളിംഗിലും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ശ്രേയസ് നയിക്കുന്ന ബാറ്റിംഗ് നിരയിലാണ് പഞ്ചാബ് പ്രതീക്ഷയര്‍പ്പിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി