Latest Videos

പഞ്ചാബ് കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ ആര്‍സിബിക്ക് ടോസ് നഷ്ടം! ഇരു ടീമിലും മാറ്റം

By Web TeamFirst Published May 9, 2024, 7:26 PM IST
Highlights

ആര്‍സിബി ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ലോക്കി ഫെര്‍ഗൂസണെ ടീമില്‍ ഉള്‍പ്പെടുത്തി. പഞ്ചാബ് കഗിസോ റബാദയ്ക്ക് പകരം ലിയാം ലിവിംഗ്സ്റ്റണേയും ടീമിലെത്തിച്ചു.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ധരംശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബി ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ലോക്കി ഫെര്‍ഗൂസണെ ടീമില്‍ ഉള്‍പ്പെടുത്തി. പഞ്ചാബ് കഗിസോ റബാദയ്ക്ക് പകരം ലിയാം ലിവിംഗ്സ്റ്റണേയും ടീമിലെത്തിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപറ്റന്‍), വില്‍ ജാക്ക്സ്, രജത് പടീദാര്‍, മഹിപാല്‍ ലോംറോര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്നില്‍ സിംഗ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസണ്‍.

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രാന്‍ സിംഗ്, റിലീ റോസോ, ലിയാം ലിവിംഗ്സ്റ്റണ്‍, ശശാങ്ക് സിംഗ്, സാം കുറാന്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, വിദ്വത് കവേരപ്പ.

സഞ്ജുവിന്റെ സ്ഥിരതയ്ക്ക് പിന്നിലും കാര്യമുണ്ട്! കാരണം വ്യക്തമാക്കി രാജസ്ഥാന്‍ ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര

കണക്കിലെ കളിയില്‍ പഞ്ചാബിനും ആര്‍സിബിക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെങ്കിലും തോല്‍ക്കുന്നവര്‍ മുംബൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമാവും. തോറ്റ് തോറ്റ് തുടങ്ങിയ ആര്‍സിബി സീസണില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. തുടര്‍ച്ചയായ നാലാം ജയം തേടിയാണ് ഡ്യുപ്ലെസിയും സംഘവും ഇറങ്ങുന്നത്. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള കിംഗ് കോലിയിലാണ് ആര്‍സിബിയുടെ പ്രതീക്ഷകളത്രയും. 

ഓപ്പണിംഗില്‍ ഡുപ്ലെസി കൂടി മികച്ച തുടക്കം നല്‍കിയാല്‍ സ്‌കോര്‍ ഉയരും. ഇംഗ്ലണ്ട് യുവതാരം വില്‍ ജാക്‌സാണ് ആര്‍സിബിയുടെ മറ്റൊരു തുരുപ്പുചീട്ട്. വില്‍ ജാക്‌സിനെ പൂട്ടിയില്ലെങ്കില്‍ പഞ്ചാബ് വലിയ വില നല്‍കേണ്ടി വരും.

click me!