മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദത്തിൽ ആദ്യമായ പ്രതികരിച്ച് അശ്വിൻ, ഒരിക്കൽ അമ്പയർ പറ‌ഞ്ഞത് കേട്ട് ഞെട്ടിപ്പോയി

Published : Nov 10, 2023, 11:55 AM IST
മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദത്തിൽ ആദ്യമായ പ്രതികരിച്ച് അശ്വിൻ, ഒരിക്കൽ അമ്പയർ പറ‌ഞ്ഞത് കേട്ട് ഞെട്ടിപ്പോയി

Synopsis

എന്നാല്‍ ക്രീസിലെത്തിയിട്ടും ബാറ്റ് ചെയ്യാനാവാതെ മടങ്ങേണ്ടി വന്നതില്‍ സങ്കടപ്പെടാന്‍ മാത്യൂസിനും അവകാശമുണ്ട്. ഇതിനിടയില്‍ മറ്റൊരു വീഡിയോയും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഗാര്‍ഡ് എടുക്കാന്‍ മറന്ന് ക്രീസിലെത്തിയ ഷാക്കിബിന് അത് എടുക്കാന്‍ ശ്രീലങ്ക സമയം അനുവദിക്കുന്നത്.

ബംഗലൂരു: ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായതില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന് ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്യാനും അതേസമയം, ഹെല്‍മെറ്റ് കേടായതിനാല്‍ അത് മാറ്റി കണ്ടുവരാനുള്ള സമയം കിട്ടണമെന്ന മാത്യൂസിന്‍റെ വാദത്തിലും ശരിയുണ്ടെന്ന് അശ്വിന്‍ പറഞ്ഞു. ഇതില്‍ ആരും വില്ലനല്ല. രണ്ടുപേരുടെ ഭാഗത്തും ഒരുപോലെ ശരിയുണ്ട്. അതില്‍ മാത്യൂസിന്‍റെ ടീം തോറ്റു പോയതുകൊണ്ട് ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കുന്നതാണ്.

എന്നാല്‍ ക്രീസിലെത്തിയിട്ടും ബാറ്റ് ചെയ്യാനാവാതെ മടങ്ങേണ്ടി വന്നതില്‍ സങ്കടപ്പെടാന്‍ മാത്യൂസിനും അവകാശമുണ്ട്. ഇതിനിടയില്‍ മറ്റൊരു വീഡിയോയും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഗാര്‍ഡ് എടുക്കാന്‍ മറന്ന് ക്രീസിലെത്തിയ ഷാക്കിബിന് അത് എടുക്കാന്‍ ശ്രീലങ്ക സമയം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്കും അത്തരത്തില്‍ മാനുഷിക പരിഗണന ലഭിക്കുമെന്ന് കരുതാന്‍ മാത്യൂസിന് അവകാശമുണ്ട്. പക്ഷെ അപ്പോഴും ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്‍റെ അവകാശം തെറ്റാണെന്നും പറാനാവില്ലെന്നും അശ്വിന്‍ പറ‍ഞ്ഞു.

ഇംഗ്ലണ്ടിനെ തോൽപ്പിക്കേണ്ടത് 287 റൺസിന്, ചേസ് ചെയ്താൽ 2.3 ഓവറിൽ ജയിക്കണം; ബാബറിനും ടീമിനും ഇനി പെട്ടിമടക്കാം

ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ താനും ടൈംഡ് ഔട്ടാവേണ്ടിയിരുന്നതാണെന്നും അമ്പയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അശ്വിന്‍ പറ‍ഞ്ഞു. ഓസീസിനെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ നൈറ്റ് വാച്ച്‌മാനായി ക്രീസിലറങ്ങിയ ഞാന്‍ ഒരോവര്‍ മാത്രമെ എറിയാനുള്ളു എന്നതിനാല്‍ വളരെ പതുക്കെയാണ് ക്രീസിലെത്തിയത്. പരമാവധി സമം കളയുക എന്നതായിരുന്നു എന്‍റെ തന്ത്രം. എന്നാല്‍ ക്രീസിലെത്തിയപ്പോള്‍ അമ്പയര്‍ എന്നോട് പറഞ്ഞത്, അവര്‍ക്ക് വേണമെങ്കില്‍ ടൈംഡ് ഔട്ട് വിളിച്ച് നിങ്ങളെ പുറത്താക്കാമെന്നതാണ്. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി.

ഇത്തരം നിയമങ്ങളെക്കുറിച്ച് പല കളിക്കാരും ബോധവാന്‍മാരായിരിക്കില്ലെന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രണ്ട് മിനിറ്റിനകം മാത്യൂസ് ക്രീസിലെത്തിയെങ്കിലും ബാറ്റിംഗിന് ഒരുങ്ങവെ ഹെല്‍മെറ്റിന്‍റെ സ്ട്രാപ്പ് പൊട്ടിയതോടെ വേറെ ഹെല്‍മെറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് നില്‍ക്കവെയാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്തത്. ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താവുന്ന ആദ്യ കളിക്കാരനെന്ന നാണക്കേടും ഇതോടെ ഷാക്കിബിന്‍റെ പേരിലായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ടാം ടി 20 യിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്
ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം; ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ ഗോൾഡൻ ഡക്കായി ഫിൽ സാൾട്ട്