ഇന്ത്യയില്‍ തിരിച്ചെത്തിയ രഹാനെക്ക് നായകനൊത്ത വരവേല്‍പ്പ്-വീഡിയോ

Published : Jan 21, 2021, 05:46 PM IST
ഇന്ത്യയില്‍ തിരിച്ചെത്തിയ രഹാനെക്ക് നായകനൊത്ത വരവേല്‍പ്പ്-വീഡിയോ

Synopsis

ഐപിഎല്ലിനും രണ്ട് മാസം നീണ്ട ഓസ്ട്രേലിയന്‍ പര്യടനത്തിനും ശേഷമാണ് രഹാനെ കുടുംബത്തെ കാണുന്നത്. വീട്ടിലെത്തിയ രഹാനെയെ  ആരാധകര്‍ വാദ്യമേളങ്ങളും പുഷ്പവൃഷ്ടിയുമായി വരവേറ്റു.

മുംബൈ: പ്രതിസന്ധികളെയെല്ലാം ബൗണ്ടറി കടത്തി ഓസ്ട്രേലിയയെ ഓസ്ട്രേലിയന്‍ മണ്ണില്‍ കീഴടക്കി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സമ്മാനിച്ച അജിങ്ക്യാ രഹാനെക്ക് നാട്ടിലും വീട്ടിലും നായകനൊത്ത വരവേല്‍പ്പ്. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ രഹാനെയെ കാത്ത് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഒട്ടേറെ ആരാധകരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഐപിഎല്ലിനും രണ്ട് മാസം നീണ്ട ഓസ്ട്രേലിയന്‍ പര്യടനത്തിനും ശേഷമാണ് രഹാനെ കുടുംബത്തെ കാണുന്നത്. വീട്ടിലെത്തിയ രഹാനെയെ  ആരാധകര്‍ വാദ്യമേളങ്ങളും പുഷ്പവൃഷ്ടിയുമായി വരവേറ്റു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയതിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങിയപ്പോഴാണ് രഹാനെ ഇന്ത്യന്‍ നായകന്‍റെ തൊപ്പിയണിഞ്ഞത്.

മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച രഹാനെ ടീമിന് ജയമൊരുക്കിയപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ അശ്വിന്‍റെയും ഹനുമാ വിഹാരിയുടെയും അവിശ്വസനീയ ചെറുത്തുനില്‍പ്പില്‍ സമനില സ്വന്തമാക്കി. ഒടുവില്‍ ബ്രിസ്ബേനില്‍ നടന്ന അവസാന ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും ചേതേശ്വര്‍ പൂജാരയുടെയും പോരാട്ടമികവില്‍ ജയവും പരമ്പരയും സ്വന്തമാക്കുകയും ചെയ്തു. പരിക്ക് മൂലം മൂന്നാം നിര താരങ്ങളെവെച്ചാണ് കരുത്തരായ ഓസീസിനെ ഇന്ത്യ മുട്ടുകുത്തിച്ചത്.

PREV
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്