
ജയ്പൂര്‍: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി നായകന്‍ സ്റ്റീവ് സ്മിത്തുമായുള്ള കരാര്‍ അവസാനിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. താരലേലത്തിന് മുമ്പ് റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക നല്‍കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് രാജസ്ഥാന്‍ സ്മിത്തിനെ കൈവിടാന്‍ തീരുമാനിച്ചത്.
യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തിളങ്ങാന്‍ കഴിഞ്ഞ സീസണില്‍ സ്മിത്തിനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ 311 റണ്‍സാണ് സ്മിത്ത് രാജസ്ഥാനുവേണ്ടി നേടിയത്. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സ്മിത്തിനെ കൈവിട്ടത്.
ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിയാഞ്ഞതാണ് സ്മിത്തിന് തിരിച്ചടിയായത്. മലയാളി താരം സഞ്ജു സാംസണിന്‍റെയും രാഹുല്‍ തിവാട്ടിയയുടെയും ബെന്‍ സ്റ്റോക്സിന്‍റെയുമെല്ലാം ഒറ്റയാന്‍ പ്രകടനങ്ങളുടെയും കരുത്തിലാണ് രാജസ്ഥാന്‍ പല മത്സരങ്ങളിലും ജയിച്ചു കയറിയത്.
സ്മിത്തിനെ ഒവിവാക്കിയതോടെ ഇന്ത്യയില്‍ നടക്കുന്ന അടുത്ത സീസണില്‍ രാജസ്ഥാനെ നയിക്കാന്‍ പുതിയ നായകനെത്തുമെന്നും ഉറപ്പായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!