ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്; ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ

Published : May 20, 2025, 09:00 AM IST
ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്; ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ

Synopsis

സണിലെ അവസാന മത്സരത്തില്‍ ജയത്തോടെ തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനാകും രാജസ്ഥാന്റേയും ചെന്നൈയുടേയും ശ്രമം.

ദില്ലി: ഐപിഎല്ലില്‍ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ മത്സരം. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാജസ്ഥാന്റെ, സീസണിലെ അവസാന മത്സരമാണിത്. ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരകും. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളുംവൈഭവ് സൂര്യവന്‍ഷിയും മാത്രമാണ് രാജസ്ഥാനായി തിളങ്ങുന്നത്. ജയത്തോടെ തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനാകും ചെന്നൈയുടേയും ശ്രമം. 

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡീവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ആര്‍ അശ്വിന്‍, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പരിരാന.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ശുഭം ദുബെ, വാനിന്ദു ഹസരംഗ, ക്വന മഫാക, തുഷാര്‍ ദേഷ്പാണ്ഡെ, ഫസല്‍ഹഖ് ഫാറൂഖി.

കഴിഞ്ഞ മത്സരത്തോടെ രാജസ്ഥാന്‍ പത്താം തോല്‍വി നേരിട്ടിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനാണ് സാധിച്ചത്. 10 റണ്‍സ് തോല്‍വി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടി. ധ്രുവ് ജുറല്‍ (31 പന്തില്‍ 53), യശസ്വി ജയ്സ്വാള്‍ (25 പന്തില്‍ 50), വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (20) നിരാശപ്പെടുത്തി. 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല